ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച സി​പി​എമ്മുകാ​ര​ന് സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​പ​രി​ക്ക്
Wednesday, April 7, 2021 10:51 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ഗു​രു​ത​ര​പ​രി​ക്ക്. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നും ക​ട​യ്ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ വി​ഷ്ണു​ലാ​ല്‍ എ​ന്ന​യാ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ള്‍ ഡി​വൈ​എ​ഫ്ഐ ക​ട​യ്ക്ക​ല്‍ നോ​ര്‍​ത്ത് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ വി​ഷ്ണു​ലാ​ല്‍ സു​ഹൃ​ത്ത് ശ​ങ്കു എ​ന്നി​വി​ളി​ക്കു​ന്ന വി​ശാ​ഖ് എ​ന്നി​വ​ര്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ര​തി​രാ​ജി​ന്‍റെ ആ​ല്‍​ത്ത​റ​മൂ​ട്ടി​ലു​ള്ള വീ​ടി​ന് നേ​രേ ക​ല്ലെ​റി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്നു.

ക​ല്ലേ​റി​ല്‍ ജ​ന​ല്‍ ചി​ല്ല​ക​ള്‍ ത​ക​ര്‍​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി​യ​തോ​ടെ വി​ഷ്ണു​ലാ​ല്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന സ്ഫോ​ട​ക​വ​സ്തു ക​ത്തി​ക്കു​ക​യും ഇ​ത് കൈ​യി​ല്‍ ഇ​രു​ന്നു ത​ന്നെ പൊ​ട്ടു​ക​യു​മാ​യി​രു​ന്നു. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​ലാ​ലി​നെ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ട​യ്ക്ക​ല്‍ വ​ട​ക്കേ​വ​യ​ല്‍ വാ​ര്‍​ഡി​ല്‍ നി​ന്നും മ​ത്സ​രി​ച്ച ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ര​തി​രാ​ജി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വി​ഷ്ണു​ലാ​ലി​ന്‍റെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഫോ​ട​ക​വ​സ്തു ബോം​ബ്‌ ആ​യി​രു​ന്നു​വെ​ന്നും ത​ന്നെ വ​ധി​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും ര​തി​രാ​ജ് ആ​രോ​പി​ച്ചു.
ചൊ​വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​യ്ക്ക​ല്‍ മേ​ഖ​ല​യി​ലെ ചി​ല ബൂ​ത്തു​ക​ളി​ല്‍ ബി​ജെ​പി എ​ജ​ന്‍റു​മാ​രെ ഇ​റ​ക്കി വി​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് സ്ഥാ​നാ​ര്‍​ഥി​യും നേ​താ​ക്ക​ളും എ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്നും ബി​ജെ​പി പ​റ​യു​ന്നു. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ജി​ത്‌ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം പൊ​ട്ടി​ത്തെ​റി​ച്ച​ത് ബോം​ബ് അ​ല്ലെ​ന്നും ഏ​റു​പ​ട​ക്ക​മാ​ണെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വി​ഷ്ണു​ലാ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന വി​ശാ​ഖി​നെ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ഷ്ണു​ലാ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യു​ന്നു​ണ്ട്.