ലോ​കാ​രോ​ഗ്യ ദി​നം: മാ​സ് വാ​ക്‌​സി​നേ​ഷ​ന്‍ കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, April 7, 2021 10:51 PM IST
കൊല്ലം: ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ മാ​സ് കാ​മ്പ​യി​നു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ആ​രോ​ഗ്യ വ​കു​പ്പിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ഴി​ക്ക​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം, ഐഎം​എ ദേ​ശിം​ഗ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി സ്റ്റേ​ഡി​യ​ത്തി​ലും 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗ​നി​യ​ന്ത്ര​ണ കാ​മ്പ​യി​നും സം​ഘ​ടി​പ്പി​ച്ചു.
കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ധാ​റും മൊ​ബൈ​ല്‍ ന​മ്പ​റു​മാ​യെ​ത്തി സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ന​ല്‍​കി​യ​ത്. ആ​ദ്യ ഡോ​സ് എ​ടു​ത്ത് നി​ശ്ചി​ത സ​മ​യ​പ​രി​ധി പി​ന്നി​ട്ട​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​യി​രു​ന്നു.
നീ​തി​യു​ക്ത​വും ആ​രോ​ഗ്യ പൂ​ര്‍​ണ​വു​മാ​യ പ്ര​തി​രോ​ധം വ​ഴി കോ​വി​ഡ് സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന സ​ന്ദേ​ശം മു​ന്‍​നി​ര്‍​ത്തി​യാ​ണ് ലോ​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ച​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത പ​റ​ഞ്ഞു.
ഇ​ന്ന് തു​ട​ങ്ങു​ന്ന എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളും പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണം. അ​ത​ത് സ്‌​കൂ​ള്‍ പ​രി​ധി​യി​ലെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് കോ​വി​ഡ് മു​ന്‍​നി​ര്‍​ത്തി​യു​ള്ള അ​ണു​വി​മു​ക്ത-​ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും ഡി​എം​ഒ വ്യ​ക്ത​മാ​ക്കി.

അ​ക്കൗ​ണ്ടിം​ഗ് കോ​ഴ്‌​സ്

കൊല്ലം: എ​ല്‍ബി​എ​സ് സെന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍റ് ടെ​ക്‌​നോ​ള​ജി കൊ​ല്ലം മേ​ഖ​ലാ കേ​ന്ദ്ര​ത്തി​ല്‍ 15 ന് ​ആ​രം​ഭി​ക്കു​ന്ന ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ഫൈ​നാ​ന്‍​ഷ്യ​ല്‍ അ​ക്കൗ​ണ്ടിം​ഗ് ആന്‍റ് ടാ​ലി കോ​ഴ്‌​സി​ന് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.lbscentre.kerala.gov.in വെ​ബ്‌​സൈ​റ്റി​ലും 0474-2970780 ന​മ്പ​രി​ലും ല​ഭി​ക്കും.