കു​ന്ന​ത്തൂ​രി​ലും മു​ന്ന​ണി​ക​ൾ ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ
Thursday, April 8, 2021 10:43 PM IST
ശാ​സ്താം​കോ​ട്ട: തെ​ര​ഞ്ഞെ​ടു​പ്പും മ​ണ്ഡ​ലം ത​ല അ​വ​ലോ​ക​ന​വും ക​ഴി​ഞ്ഞ​തോ​ടെ കു​ന്ന​ത്തൂ​രി​ൽ എ​ല്ലാ മു​ന്ന​ണി​ക​ളും തി​ക​ഞ്ഞ ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച 23000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും മോ​ശ​മി​ല്ലാ​ത്ത ഭു​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​വു​ർ കു​ഞ്ഞു​മോ​നും എ​ൽ ഡി ​എ​ഫ് ക്യാ​മ്പും. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​വും എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും കി​റ്റും പെ​ൻ​ഷ​നും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ന​ൽ​കി​യ​തും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കു​മെ​ന്നും എ​ൽ​എ​ൽ​ഡി​എ​ഫ് ക​രു​തു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​വ​ണ കു​ന്ന​ത്തൂ​രി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​രും യു ​ഡി എ​ഫ് ക്യാ​മ്പും ആ​ത്മ​വി​ശ്വാ​സം പു​ല​ർ​ത്തു​ന്നു. 2000 നും 4000​നും ഇ​ട​യി​ലു​ള്ള ഭൂ​രി​പ​ക്ഷ​വും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​ത് വി​ധ​ത്തി​ലും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന വാ​ശി​യി​ൽ ഇ​തു​വ​രെ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം താ​ഴെ ത​ട്ടു മു​ത​ൽ ന​ട​ന്ന​താ​യി യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലും​മ​റ്റ് കാ​ര്യ​ങ്ങ​ളി​ലും ഏ​ക അ​ഭി​പ്രാ​യം ഉ​ണ്ടാ​യ​തും സ്ഥാ​നാ​ർ​ഥി​യെ നേ​ര​ത്തേ ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ച്ച​തും ഗു​ണ​ക​ര​മാ​യി. കു​ന്ന​ത്തൂ​രി​ലെ വി​ക​സ​ന പോ​രാ​യ്മ​ക​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​തും ഒ​രു മാ​റ്റം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച​തും ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി എ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്തു​ന്നു.
എ​ന്നാ​ൽ കു​ന്ന​ത്തൂ​രി​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട​ക്കം ഉ​ണ്ടാ​യ വ​ലി​യ മു​ന്നേ​റ്റ​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​മാ​യി മാ​റു​മെ​ന്ന് എ​ൽ ഡി ​എ നേ​ത​ത്വ​വും സ്ഥാ​നാ​ർ​ഥി രാ​ജി പ്ര​സാ​ദും ക​ണ​ക്ക് കൂ​ട്ടു​ന്നു. എ​ന്നാ​ൽ പ്ര​ക​ട​മ​ല്ലാ​ത്ത രാ​ഷ്ട്രീ​യ അ​ടി ഒ​ഴു​ക്കു​ക​ൾ എ​ങ്ങ​നെ ആ​യി എ​ന്ന് തെ​ളി​യു​വാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും.