ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ്ര​വാ​സി​യാ​യ യു​വാ​വ് മ​രി​ച്ചു
Friday, April 9, 2021 3:16 AM IST
ച​വ​റ: സു​ഹൃ​ത്തു​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ്ര​വാ​സി​യാ​യ യു​വാ​വ് മ​രി​ച്ചു. ഒ​പ്പം യാ​ത്ര ചെ​യ്ത മ​റ്റ് മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തേ​വ​ല​ക്ക​ര മ​ണ​ക്കാ​ട്ട​ക്ക​ര ക​ണ്ണ​ൻ​ക​ര കാ​ട്ടി​ൽ മോ​ഹ​ന​ൻ - സു​ശീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മ​ഹേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 .50 ഓ​ടെ അ​രി​ന​ല്ലൂ​ർ കു​മ്പ​ഴ​മു​ക്കി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു ബൈ​ക്കു​ക​ളി​ലാ​യി സു​ഹൃ​ത്തു​ക്ക​ൾ ശാ​സ്താം​കോ​ട്ട​യി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങി വ​ര​വെ മ​ഹേ​ഷ് ഓ​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​ഹേ​ഷും, ഒ​പ്പം യാ​ത്ര ചെ​യ്ത മ​ണ​ക്കാ​ട്ട​ക്ക​ര തൈ​ക്കൂ​ട്ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ സ​നോ​ജും (27) റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണു. ത​ല​യി​ടി​ച്ച് വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ഹേ​ഷ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. സ​നോ​ജി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തേ സ​മ​യം ത​ന്നെ തൊ​ട്ടു പി​റ​കി​ലാ​യി വ​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ മ​ണ​ക്കാ​ട്ട​ക്ക​ര വ​യ​ലു വീ​ട്ടി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ഷാ​നു (31), മൊ​ട്ട​യ്ക്ക​ൽ രാം ​ഭ​വ​നി​ൽ രാം​കു​മാ​ർ (27) എ​ന്നി​വ​ർ അ​പ​ക​ടം​ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആം​ബു​ല​ൻ​സ് വി​ളി​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ ഇ​വ​രു​ടെ ബൈ​ക്കും റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. മൂ​വ​രേ​യും പോ​ലീ​സെ​ത്തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​തി​നു ശേ​ഷം വി​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. മ​നേ​ഷ്, ര​ശ്മി എ​ന്നി​വ​ർ മ​രി​ച്ച മ​ഹേ​ഷി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.