പേമാരി: വ​ട​ക്കേ മൈ​ല​ക്കാ​ട്ട് വ്യാ​പ​ക​നാ​ശം
Friday, April 9, 2021 11:51 PM IST
ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഉ​ണ്ടാ​യ മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കേ മൈ​ല​ക്കാ​ട് ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യ നാ​ശന​ഷ്ട​​മു​ണ്ടാ​യി.
മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു വീ​ണും നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ളൂ​ണ്ടാ​യി. വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.​ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ പു​ളി​യി​ൽ കു​ന്ന് വീ​ട്ടി​ൽ ആ​ൽ​ബ​ർ​ട്ടിന്‍റെ പു​ര​യി​ട​ത്തി​ലെ മ​രം വീ​ട്ടി​ന് മു​ക​ളി​ലൂ​ടെ വീ​ണ് ചു​വ​രു​ക​ൾ വി​ണ്ടു​കീ​റി. വീ​ട്ടി​ന് പു​റ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന ജ​ല​സം​ഭ​ര​ണി​യും ത​ക​ർ​ന്നു.
അ​മ്പാ​ല​യി​ൽ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഷീ​റ്റു​ക​ൾ പ​റ​ന്നു പോ​യി.​ എം.​എ​സ്.​ഭ​വ​നി​ൽ മോ​ഹ​ന​ൻ പി​ള്ള​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു നി​ന്ന വ​ലി​യ മാ​വ് ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണു.​ കോ​ടി​യി​ൽ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ​യും വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് പ്ലാ​വ് ഒ​ടി​ഞ്ഞു വീ​ണു കൂ​ര ത​ക​ർ​ന്നു. ക​ട​പ്പാ​ൽ ഹൗ​സി​ൽ മാ​ജീ​സ് പാ​പ്പ​ച്ച​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് അ​യ​ൽ പു​ര​യി​ട​ത്തി​ലെ പ്ലാ​വ് ക​ട​പു​ഴ​കി വീ​ണു വീ​ടി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് ത​ക​ർ​ന്നു. കോ​ടി​യാ​ട്ട് വീ​ട്ടി​ൽ ആ​സ്റ്റിന്‍റെ വീ​ട്ടി​ലേ​ക്ക് കൂ​റ്റ​ൻ മാ​വ് ഒ​ടി​ഞ്ഞു വീ​ണ് ഓ​ടു​മേ​ഞ്ഞ അ​ടു​ക്ക​ള ഭാ​ഗ​ത്തെ മേ​ൽക്കൂ​ര ത​ക​ർ​ന്നു.​ അ​ടു​ക്ക​ള​യി​ൽ നി​ല്ക്കു​ക​യാ​യി​രു​ന്ന ആസ്റ്റിന്‍റെ ഭാ​ര്യ ശാ​ന്ത​യു​ടെ ത​ല​യി​ൽ മേ​ച്ചി​ലോ​ട് വീ​ണു.
ക​ട​പ്പാ തൊ​ടി​യി​ൽ ലാ​ലു ആ​ൽ​ബ​ർ​ട്ടിന്‍റെ ഓ​ടു​മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​യ്ക്ക് പ്ലാ​വും മാ​വും വീ​ണു സി​റ്റൗ​ട്ടി​ലെ സീ​ലിം​ഗ് ത​ക​ർ​ന്നു.
അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ഗി​രി​ജ​കു​മാ​രി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​യ്ക്ക് അ​യ​ൽ പു​ര​യി​ട​ത്തി​ലെ പ്ലാ​വ് വീ​ണ് ഓ​ട് മേ​ഞ്ഞ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്തം​ഗം ഡ​യ​നീ​ഷ്യ റോ​യി​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. നാശന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് എ​ത്ര​യും വേ​ഗം സ​ഹാ​യം ന​ല്കാ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു ആ​വ​ശ്യ​പ്പെ​ട്ടു.