ആ​ലും​മൂ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ലെ ​വ​ഞ്ചി  ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു
Friday, April 9, 2021 11:51 PM IST
കൊ​ല്ലം: ഇ​ര​വി​പു​രം ആ​ലും​മൂ​ട് ശി​വ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി  ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ ന​ട തു​റ​ക്കാ​ൻ എ​ത്തി​യ പൂ​ജാ​രി​യാ​ണ് വ​ഞ്ചി കു​ത്തി​തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ എ​ത്തി ഇ​ര​വി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.
ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള സിസിടി​വി കാമറക​ളി​ൽ നി​ന്നും ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക് മു​ൻ​പ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ കി​ണ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ല് മോ​ട്ടോ​റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​ർ ഇ​ര​വി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യു​മാ​ണ്.
ഇ​തി​നു​മു​ന്പ് ഇ​ര​വി​പു​രം ചെ​ട്ടി​ന​ട ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്തു പ​ണം അ​പ​ഹ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ജോ​ളി ജം​ഗ്ഷ​നി​ലെ കൊ​ച്ചു മ​ണ്ട​യ്ക്കാ​ട് ദേ​വി ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന  സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ക്കു​ക​യും ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ വ​ഞ്ചി കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
ഇ​ര​വി​പു​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളി​ംഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.