യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Sunday, April 11, 2021 10:53 PM IST
കു​ണ്ട​റ: ച​ന്ദ​ന​ത്തോ​പ്പി​ലെ മേ​ക്കോ​ണി​ലും കി​ള​കൊ​ല്ലു​രി​ലെ പ​ണ്ടാ​ര ക്കു ​ളം ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​രെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​രി​ക്കോ​ട് മ​ങ്ങാ​ട് ശ​ക്തി ന​ഗ​റി​ലെ പ​ന​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ് ഗ​ണേ​ശ​ൻ(26), കൊ​റ്റ​ങ്ക​ര പ​ണ്ടാ​ര കു​ളം ര​ഞ്ജി​ത്ത് ഭ​വ​നി​ൽ വി​ഷ്ണു (25) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​ദ്യ​ദി​വ​സം ച​ന്ദ​ന​ത്തോ​പ്പി​ലെ മേ​ക്കോ​ണി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ ര​ണ്ടു യു​വാ​ക്ക​ളെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഒ​രാ​ളു​ടെ ബൈ​ക്ക് ക​ത്തി​ക്കു​ക​യും ചെ​യ്തു. മേ​ക്കോ​ൺ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഹാ​ഷി​മി ന്‍റെ വ​ക​യാ​യി​രു​ന്നു ബൈ​ക്ക്. പ​രാ​തി​യെ തു​ട​ർ​ന്ന് കു​ണ്ട​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കി​ളി​കൊ​ല്ലൂ​രി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ അ​ക്ര​മി സം​ഘ​മെ ത്തി ​നാ​ലു​പേ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത​ത്. കി​ളി കൊ​ല്ലൂ​രി​ൽ നി​ന്നും പോ​ലീ​സ് എ​ത്തും​മു​മ്പ് അ​ക്ര​മി​ക​ൾ സ്ഥ​ലം വി​ട്ടി​രു​ന്നു.
സി​സി​ടി​വി ദൃ​ശ്യ​വും മൊ​ബൈ​ൽ ഫോ​ണും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം ച​വ​റ​യി​ലെ പു​ലി മു​ട്ടി​നു സ​മീ​പ​ത്ത് ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത്. അ​ക്ര​മം ന​ട​ത്തി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി അ​ക്ര​മി​ക​ളെ കീ​ഴ​ട​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ കു​ണ്ട​റ സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ൽ മൂ​ന്ന് കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
കൂ​ട്ടു​പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. കി​ളി കൊ​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ധ​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ വി​എ​സ് ശ്രീ​നാ​ഥ്, നാ​സ​ർ.​യു, താ​ഹ കോ​യ, അ​ൻ​സ​ർ​ഖാ​ൻ, സ​ജി, ജ​യ​ൻ.​കെ സ​ക്ക​റി​യ, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.