ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ ഫ​ണ്ടി​ലേ​ക്ക് തു​ക കൈ​മ​ാറി
Sunday, April 11, 2021 10:53 PM IST
ക​രു​നാ​ഗ​പ്പ​ള്ളി​: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ്‌​രോ​ഗി​ക​ൾ​ക്കാ​യി ന​ൽ​കിവ​രു​ന്ന പ്ര​തി​ദി​ന ല​ഘു ഭ​ക്ഷ​ണ വി​ത​ര​ണ​ഫ​ണ്ടി​ലേ​ക്ക് ഓ​ൾ കേ​ര​ളാ ഗോ​ൾ​ഡ് മ​ർ​ച്ച​ന്‍റ്് അ​സോ. തുക കൈമാറി.
​ക​രു​നാ​ഗ​പ​ള്ളി യൂ​ണി​റ്റ് ക​മ്മി​റ്റി​ അ​സോ​സി​യേ​ഷ​ൻ​ സം​സ്ഥാ​ന ​ഭാ​ര​വാ​ഹി​യാ​യി​രു​ന്ന​ അ​ന്ത​രി​ച്ച​ സ​ത്താ​ർ​വാ​ലേ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം ആണ് ഒ​രു​മാ​സ​ത്തെ​ ഫ​ണ്ട് കൈ​മാ​റിയത്. സം​സ്ഥാ​ന​ ഭാ​ര​വാ​ഹി​യും​ യൂ​ണി​റ്റ് സെ​ക്ര​ട്ടറി​യു​മാ​യ നാ​സ​ർ​ പോ​ച്ച​യി​ലി​ൽ​ നി​ന്നും​ കാ​രു​ണ്യ​ശ്രീ​ ചെ​യ​ർ​മാ​ൻ മു​ന​മ്പ​ത്ത്‌ ഷി​ഹാ​ബും ആ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഐ​ഷ​ര്യ​യും ചേ​ർ​ന്ന് ഫ​ണ്ട് ഏ​റ്റ് വാ​ങ്ങി.​
കാ​രു​ണ്യ ശ്രീ​ ഭാ​ര​വാ​ഹി​ക​ളാ​യ ​ഷാ​ജ​ഹാ​ൻ​ രാ​ജ​ധാ​നി, ശി​വ​കു​മാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ബി​ജു മു​ഹ​മ്മ​ദ്, പ​ണ്ഡി​ത​ൻ അ​ബ്ദു​സ​ലാം ​മു​സ​ലി​യാ​ർ, ആ​ശു​പ​ത്രി​ ജീ​വ​ന​ക്കാ​രാ​യ എ​സ്. റ​ജീ​ന, ബീ​ന വ​ർ​ക്കി, അ​ജ​യ​കു​മാ​ർ എ​ന്നിവ​ർ പ​ങ്കെ​ടു​ത്തു.