പു​ണ്യ​മാ​സാ​ചാ​ര​ണ​ത്തി​ല്‍ സ്വ​യം നി​യ​ന്ത്ര​ണം അ​നി​വാ​ര്യം: ​ജി​ല്ലാ ക​ളക്ട​ര്‍
Sunday, April 11, 2021 11:25 PM IST
കൊല്ലം: കോ​വി​ഡ്-​ഹ​രി​ത​ച​ട്ട മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ്വ​മേ​ധ​യാ പാ​ലി​ച്ച് മാ​തൃ​കാ​പ​ര​മാ​യി ആ​ഘോ​ഷ​ങ്ങ​ളും അ​നു​ഷ്ഠാ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്ക​ണമെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.
റം​സാ​ന്‍ ആ​ഘോ​ഷ​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ മാ​ന​ദ​ണ്ഡ പാ​ല​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് അ​റി​യി​ച്ച​ത്.
സ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ ഉ​ദ്ബോ​ധ​ന പ്ര​സം​ഗ​ങ്ങ​ളി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ്, സ്ര​വ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​ഹ്വാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. ശ​ബ്ദ മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്‌​ക്ക​ര​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. രോ​ഗ​വ്യാ​പ​ന നി​ര​ക്ക് ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​ഘ​ട​നാ ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടാ​ക​ണമെന്നും ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.
പ​ള്ളി​ക​ളി​ല്‍ നി​സ്‌​ക്കാ​ര​സ​മ​യ​ത്ത് ഹാ​ളി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​മ്പ​ത് ശ​ത​മാ​ന​മോ പ​ര​മാ​വ​ധി 100 പേ​ര്‍​ക്കോ പ​ങ്കെ​ടു​ക്കാം. സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി​യു​ള്ള ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. നി​സ്‌​കാ​ര വ​സ്തു​ക്ക​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്ന് ത​ന്നെ കൊ​ണ്ടു​വ​ര​ണം. നോ​മ്പു​തു​റ ക​ഴി​വ​തും വീ​ടു​ക​ളി​ല്‍ ത​ന്നെ ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദാ​ന​ധ​ര്‍​മം നി​ര്‍​വ​ഹി​ക്കു​മ്പോ​ള്‍ പാ​കം ചെ​യ്ത ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് പ​ക​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ കി​റ്റി​ലാ​ക്കി ന​ല്‍​കു​ന്ന​തും ഉ​ചി​ത​മാ​കും. പ​ള്ളി​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക ര​ജി​സ്റ്റ​റു​ക​ള്‍ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണം എ​ന്നും നി​ര്‍​ദേ​ശി​ച്ചു.
ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ലും കോ​വി​ഡ്-​ഹ​രി​ത ച​ട്ട മാ​ന​ദ​ണ്ഡ പാ​ല​ന​ത്തി​ലും പൂ​ര്‍​ണ പി​ന്തു​ണ സ​മു​ദാ​യി​ക നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഹ​രി​ത ച​ട്ട പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ചി​ത്വ മി​ഷ​ന്‍ ത​യാ​റാ​ക്കി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.
സാ​മു​ദാ​യി​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ മെ​ഹ​ര്‍ ഖാ​ന്‍, അ​ഡ്വ. എ. ​നൗ​ഷാ​ദ്, കു​റ്റി​യി​ല്‍ നി​സാം, സി​റാ​ജു​ദ്ദീ​ന്‍, മ​ണ​ക്കാ​ട് ന​ജു​മു​ദ്ദീ​ന്‍, പ​റ​മ്പി​ല്‍ സു​ബൈ​ര്‍, ജ​ഹാം​ഗീ​ര്‍, എം.​കെ.​സെ​യ്നു​ല്‍ ആ​ബി​ദ്ദീ​ന്‍, അ​നീ​ഷ് യൂ​സ​ഫ്, ആ​ദി​ല്‍ എം.​ഖാ​ന്‍, എ.​എ​സ്.​ഷ​മീ​ര്‍, മു​ഹ​മ്മ​ദ് സ​ലീം റ​ഷാ​ദി, എ​സ്. അ​ബ്ദു​ല്‍ ക​ലാം, എ.​ഡി.​എം. അ​ല​ക്സ് പി. ​തോ​മ​സ്, എ​ന്‍എ​ച്ച്എം ​പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​ഹ​രി​കു​മാ​ര്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ജെ.​ര​തീ​ഷ് കു​മാ​ര്‍, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ.​ഷാ​ന​വാ​സ്, കേര​ളാ സ്റ്റേ​റ്റ് വ​ഖ​ഫ് ബോ​ര്‍​ഡ് ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍, ഡോ. ​ടി​മ്മി ജോ​ര്‍​ജ് എന്നിവർ പ​ങ്കെ​ടു​ത്തു.