കാ​ണാ​താ​യ യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Wednesday, April 14, 2021 1:43 AM IST
കൊ​ല്ലം: കാ​ണാ​താ​യ യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​മ്പ​ന, സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍ സു​ധ നി​വാ​സി​ല്‍ സു​രേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വീ​ടി​ന് സ​മീ​പ​ത്തു​ള്ള തോ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ നി​ന്നും പോ​യ സു​രേ​ഷ് തി​ങ്ക​ളാ​ഴ്ചയും തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ കു​ടും​ബം ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തു​ള്ള തോ​ട്ടി​ല്‍ സു​രേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​രി​ച്ച സു​രേ​ഷി​ന്‍റെ കൂ​ട്ടു​കാ​രാ​യ ചി​ല​രെ ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.