മ​ഴ: അ​ഞ്ച​ലി​ല്‍ റോ​ഡ്‌ തോ​ടാ​യി
Thursday, April 15, 2021 11:06 PM IST
അ​ഞ്ച​ല്‍: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ അ​ഞ്ച​ലി​ല്‍ റോ​ഡ്‌ തോ​ടാ​യി. പ​ല വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. കോ​ളേ​ജ് ജം​ഗ്ഷ​നി​ല്‍ അ​ല​യ​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്താം​പ​ള്ളി പാ​ത തേ​ടാ​യ കാ​ഴ്ച്ച​യാ​ണ് ഇ​ന്ന​ല​ത്തെ മ​ഴ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ഓ​ട ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് മ​ഴ പെ​യ്യു​മ്പോ​ള്‍ റോ​ഡ്‌ തോ​ടി​നു സ​മ​മാ​യി മാ​റു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

പ​ത്ത് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ട്. പാ​ത​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ഓ​ട ഉ​ണ്ടെ​ങ്കി​ലും മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ് ഓ​ട​ക​ള്‍ അ​ട​ഞ്ഞു​പോ​യ അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ വെ​ള്ളം പാ​ത​യി​ലേ​ക്ക് ഒ​ഴു​കും. പാ​ത​യി​ലൂ​ടെ ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​തും പ​തി​വാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ടു തേ​ടി​യെ​ത്തു​ന്ന​വ​ര്‍ പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​മെ​ന്നും ഓ​ട​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു. മ​ഴ ശ​ക്ത​മാ​യ​തോ​ടെ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത വി​ധം ദു​രി​ത​ത്തി​ല​യി​രി​ക്കു​ക​യാ​ണ് മി​ക്ക വീ​ട്ടു​കാ​രും