മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; ​ഹാ​ര്‍​ബ​ർ നി​ശ്ച​ല​മാ​യി
Friday, April 16, 2021 10:55 PM IST
ച​വ​റ: മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ സ്തം​ഭി​ച്ചു.​ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ലേ​ല​ക്കാ​ര​നും മ​ത്സ്യ വ്യാ​പാ​രി​യും  ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ്  പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​ത്. മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ല​ക്കാ​ര​നും മ​ത്സ്യ വ്യാ​പാ​രി​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ലേ​ല​ക്കാ​ര​ന്‍ ചെ​ങ്ങ​ന്നൂ​രി​ല്‍ നി​ന്നും  മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ ഷാ​ജി​യെ​ന്ന വ്യാ​പാ​രി​യെ മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യാ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
വ്യാ​പാ​രി​യെ  മ​ര്‍​ദി​ച്ചു​യെ​ന്നാ​രോ​പി​ച്ച് ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യം വാ​ങ്ങാ​നെ​ത്തി​യ മ​റ്റു വ്യാ​പാ​രി​ക​ളും  മ​ത്സ്യം വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഹാ​ര്‍​ബ​ര്‍ സ്തം​ഭി​ച്ച​ത്. മ​ത്സ്യ​ത്തി​ന്‍റെ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് ലേ​ല​ക്കാ​ര​നോ​ട് വ്യാ​പാ​രി​യാ​യ ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ അ​ത് സാ​ധി​ക്കി​ല്ല​യെ​ന്നു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടു​വു​ക​യും ഷാ​ജി​യെ മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു.​
ഇ​തി​നെ തു​ട​ര്‍​ന്ന് ഹാ​ര്‍​ബ​റി​ല്‍ നേ​രി​യ സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും വ്യാ​പാ​രി​ക​ള്‍ ഒ​ന്ന​ട​ങ്കം സം​ഘ​ടി​ച്ചു മ​ത്സ്യം വാ​ങ്ങാ​തെ മാ​റി നി​ല്‍​ക്കു​ക​യും ചെ​യ്തു.​
ഇ​തോ​ടെ വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലും കൊ​ണ്ടു വ​ന്ന മ​ത്സ്യം വി​ല്‍​ക്കാ​തെ ഹാ​ര്‍​ബ​റി​ല്‍​ക്കി​ട​ന്നു.​ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ച​വ​റ പോ​ലീ​സ് ഹാ​ര്‍​ബ​റി​ലെ​ത്തി.​ തു​ട​ര്‍​ന്ന് ച​വ​റ എ​സ്എ​ച്ച്​ഒ എ​ച്ച്.​അ​നി​ല്‍​കു​മാ​ര്‍, എ​സ്​ഐ ​ഡി.​ഒ. ദി​നേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും മ​ത്സ്യം തൂ​ക്കി വി​ല്‍​ക്കു​ന്ന​ത് നി​ര്‍​ത്തി പ​ഴ​യ​തു പോ​ലെ  ലേ​ലം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി മ​ത്സ്യ ക​ച്ച​വ​ട​ക്കാ​ര്‍ ഉ​റ​ച്ചു നി​ന്നു.