പ​ട്ട​ത്താ​നം ക​ലാ​വേ​ദി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​യ്പ്
Friday, April 16, 2021 11:19 PM IST
കൊ​ല്ലം: ആ​രോ​ഗ്യ വ​കു​പ്പും കൊ​ല്ലം കോ​ർ​പ​റേ​ഷ​നും റോ​ട്ട​റി ക്ല​ബ് കൊ​ല്ലം കാ​ഷ്യൂ സി​റ്റി, പ​ട്ട​ത്താ​നം ക​ലാ​വേ​ദി ഗ്ര​ന്ഥ​ശാ​ല എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വെ​യ്‌​പ്‌ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു. ക​ലാ​വേ​ദി ഗ്ര​ന്ഥ​ശാ​ല​യി​ൽ 19ന് ​രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​ണ് ക്യാ​മ്പ്. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക്‌ ര​ജി​സ്‌​റ്റ​ർ ചെ​യ്യാം. ഒ​ന്നാം ഘ​ട്ടം കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കു​ള്ള ര​ണ്ടാം ഘ​ട്ട​വും ഇ​തി​നൊ​പ്പം ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 9526297561, 9633945116, 9388919753.

5701 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 5701 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 14 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 72 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 2679 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 1674 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 59 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും 150 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 279 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 396 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 377 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.

പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം

കൊ​ല്ലം: ജി​ല്ല​യി​ലെ ഗ​താ​ഗ​ത മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന ബ​സ് ജീ​വ​ന​ക്കാ​ര്‍, ഓ​ട്ടോറിക്ഷ തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​ര-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ സ​ഹ​ക​രി​ക്ക​ണം. ആ​ര്‍​ടി​ഒയ്ക്കാ​ണ് ഗ​താ​ഗ​ത മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ​രി​ശോ​ധ​നാ ചു​മ​ത​ല. വ്യാ​പാ​ര-​വാ​ണി​ജ്യ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ചു​മ​ത​ല ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​ക്കാ​ണെ​ന്നും കള​ക്ട​ര്‍ അ​റി​യി​ച്ചു.