ഓ​പ്പേ​വ​ൻ ഹ​രി​ത​ബോ​ധ​വ​ത്ക്ക​ര​ണം: വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ക​ന​ത്ത പി​ഴ​യും ജ​യി​ൽ ശി​ക്ഷ​യും
Friday, April 16, 2021 11:20 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ ദ​ക്ഷി​ണ​മേ​ഖ​ലാ ബെ​ഞ്ചി​ന്‍റെ വി​ധി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു. കേ​ര​ള​ത്തി​ലെ അ​ന്ത​രീ​ക്ഷ വാ​യു നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഹ്ര​സ്വ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലും ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലു​മാ​യി വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.
ഉ​യ​ർ​ന്ന തോ​തി​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന പു​ക വ​മി​ച്ച് പോ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ ഗ്രീ​ൻ അ​വ​യ​ർ​നെ​സ് എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ 30 വ​രെ തു​ട​രും. കൂ​ടാ​തെ, മെ​യ് മു​ത​ൽ തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലെ എ​ല്ലാ ര​ണ്ടാ​മ​ത്തെ ആ​ഴ്ച​ക​ളി​ലും ഈ ​പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്കും ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.
മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം 115 (7) അ​നു​സ​രി​ച്ച്എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച പു​ക പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം. മോ​ട്ടോ​ർ വാ​ഹ​ന ച​ട്ടം116 (1) പ്ര​കാ​രം ഒ​രു വാ​ഹ​ന പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ പി ​യു സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ത് വാ​ഹ​ന പ​രി​ശോ​ധ​നാ ദി​വ​സം മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തി​ന​കം ഹാ​ജ​രാ​ക്കി​യി​രി​ക്ക​ണം.
ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ലോ പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജാ​ക്കു​ക​യോ ചെ​യ്താ​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം പ്ര​കാ​രം​ആ​ദ്യ ത​വ​ണ 2000 രൂ​പ പി​ഴ​യോ മൂ​ന്ന് മാ​സം വ​രെ ഉ​ള്ള ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ അ​ല്ലെ​ങ്കി​ൽ മേ​ൽ​പ്പ​റ​ഞ്ഞ​വ കൂ​ടാ​തെ മൂ​ന്നു മാ​സം വ​രെ ലൈ​സ​ൻ​സി​ന് അ​യോ​ഗ്യ​ത ക​ൽ​പ്പി​ക്കു​ക​യോ ചെ​യ്യും.
കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ 10000 രൂ​പ പി​ഴ​യോ ആ​റ് മാ​സം വ​രെ ഉ​ള്ള ത​ട​വോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കും. ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ണി​ക്കു​ന്ന​ത് നി​ശ്ചി​ത വാ​യു നി​ല​വാ​ര​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണെ​ങ്കി​ൽ വ​കു​പ്പ് 177 പ്ര​കാ​രം 250 രൂ​പ അ​ട​ക്കേ​ണ്ടി വ​രും.
നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ ആ ​വാ​ഹ​ന​ത്തി​ന്‍റെ ആ​ർ​സി സ​സ്പെ​ന്‍റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ര​ജി​സ്റ്റ​റിം​ഗ് അ​തോ​റി​റ്റി​ക്ക് ഉ​ണ്ട് എ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.
സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​മാ​യി​രി​ക്കും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ കൂ​ടു​ത​ലാ​യി കു​രു​ങ്ങു​ക. ഇ​തു വ​ഴി സം​സ്ഥാ​ന ഖ​ജ​നാ​വി​ലേ​ക്ക് കോ​ടി​ക​ൾ സം​ഭാ​വ​ന ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഈ ​നി​യ​മ​ത്തി​ൽ കു​ടു​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യും ഡ്രൈ​വ​ർ​മാ​ർ​ക്കു​ണ്ട്. എ​ങ്കി​ൽ ന​ഷ്ട​ത്തി​ൽ നി​ന്നും ന​ഷ്ട​ത്തി​ലേ​യ്ക്ക് കൂ​പ്പു​കു​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ക​ന​ത്ത ആ​ഘാ​ത​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും സം​ഭ​വി​ക്കും. പാ​വ​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​രാ​യി​രി​ക്കും പി​ഴ ഒ​ടു​ക്കു​ക​യോ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യോ ചെ​യ്യേ​ണ്ടി വ​രു​ന്ന ഹ​ത​ഭാ​ഗ്യ​ർ.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഈ ​ന​ട​പ​ടി കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി മാ​റി​യി​രി​ക്ക​യാ​ണ്. പി​ഴ അ​ട​യ്ക്കു​ക്കു​ക​യോ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യോ ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് പ​ല കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും കാ​ല​പ്പ​ഴ​ക്ക​വും പ​രി​ച​ര​ണ​മി​ല്ലാ​യ്മ​യും ഈ ​ബ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചാ​ൽ മ​റു​പ​ടി പ​റ​യേ​ണ്ട​തും ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ട​തും ഡ്രൈ​വ​ർ​മാ​രാ​ണ്.
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ഞ്ചി​ൻ ഓ​യി​ൽ, എ​യ​ർ ഫി​ൽ​റ്റ​ർ, ഫ്യൂ​വ​ൽ ഫി​ൽ​റ്റ​ർ എ​ന്നി​വ മാ​റു​ക, കാ​ല​പ്പ​ഴ​ക്കം കാ​ര​ണം എ​ൻ​ഞ്ചി​നി​ലു​ള്ള തേ​യ്മാ​നം വ​ന്ന ഭാ​ഗ​ങ്ങ​ൾ മാ​റ്റി​യി​ടു​ക. ന​മ്മു​ടെ​യും ഭാ​വി​ത​ല​മു​റ​യു​ടെ​യും ന​ല്ല​തി​നാ​യി ഗു​ണ​നി​ല​വാ​ര​മു​ള്ള അ​ന്ത​രീ​ക്ഷ​വാ​യു കൂ​ടി​യേ തീ​രൂ എ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു.