ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ പു​ര​സ്കാ​ര ദാ​ന​വും സ​മ്മേ​ള​ന​വും ന​ട​ന്നു
Saturday, April 17, 2021 11:28 PM IST
കൊ​ട്ടാ​ര​ക്ക​ര : മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​ശ​ക സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ഥ​ക​ളി പ്രോ​ത്സാ​ഹ​നാ​ര്‍​ഥം കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ന്‍റെ നാ​മ​ധേ​യ​ത്തി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ക​ഥ​ക​ളി യു​വ​ക​ലാ പ്ര​തി​ഭാ പു​ര​സ്കാ​രം ക​ഥ​ക​ളി സം​ഗീ​ത ക​ലാ​കാ​ര​ന്‍ എം​എ​ന്‍ കൃഷ്ണ​കു​മാ​റി​നും പെ​രു​ന്ത​ച്ച​ന്‍ പു​ര​സ്കാ​രം ശി​ല്പി സി. ​ര​മേ​ശ് പാ​ല​ക്കാ​ടി​നു​മാ​ണ് സ​മ്മാ​നി​ച്ച​ത്. ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ തി​രു​വാ​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ​എ​ന്‍ വാ​സു പു​ര​സ്കാ​ര വി​ത​ര​ണം നി​ര്‍​വഹി​ച്ചു. പ​തി​നാ​യി​ര​ത്തൊ​ന്ന് രൂ​പ​യും ഫ​ല​ക​വു​മാ​യി​രു​ന്നു പു​ര​സ്കാ​ര​ങ്ങ​ള്‍. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ക​ളു​വി​ള അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ര്‍.​വ​ത്സ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​നി​ദേ​വ്, ദേ​വ​സ്വം അ​സി.​ക​മ്മീ​ഷ്ണ​ര്‍ ജി.​മു​ര​ളീ​ധ​ര​ന്‍ പി​ള​ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.