വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ വി​ഷു​ക്ക​ണി​യും കൈ​നീ​ട്ട​വും ന​ൽ​കി
Saturday, April 17, 2021 11:28 PM IST
കു​ണ്ട​റ: കാ​ർ​ഷി​ക വി​ള​വെ​ടു​പ്പു ഉ​ത്സ​വ​മാ​യ വി​ഷു​വി​ന് വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​നും കു​മ്പ​ളം ​സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി, ചി​റ്റു​മ​ല, സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, മു​ട്ടം സെന്‍റ്. ജോ​സ​ഫ് മോ​ഡ​ൽ എ​ൽ പി ​സ്കൂ​ൾ എ​ന്നി​വ ചേ​ർ​ന്ന് സ​മീ​പ​പ്ര​ദേ​ശ​ത്തെ നി​ർ​ധര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ഷു​ക്ക​ണി​യും കൈ​നീ​ട്ട​വും ന​ൽ​കി.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ​ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ളും പു​ട​വ​ക​ളും കൈ​നീ​ട്ട​വും വി​ഷു സ​മ്മാ​ന​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. ഈ ​സം​രം​ഭ​ത്തി​ന് ഫൗ​ണ്ടേ​ഷ​നോ​ടൊ​പ്പം സെ​ന്‍റ് ജോ​സ​ഫ് ഹോം​സി​ന്‍റെ സം​ഘാ​ട​ക​രും അ​ണി​ചേ​ർ​ന്നു.

ച​ട​ങ്ങി​ൽ ഈ​സ്റ്റ് ക​ല്ല​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണന്‍റ് ഉ​മാ​ദേ​വി​യ​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി മു​ട്ടം, വ​ലി​യ​വി​ള ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ​ഫ് ഡി. ​ഫെ​ർ​ണാ​ണ്ട​സ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​താ രാ​ജ​ൻ, പേ​ര​യം പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ര​മേ​ശ് കു​മാ​ർ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, ലേ​ഖ പ​വ​ന​ൻ, രേ​വ​തി പ്ര​വീ​ൺ, സെ​ന്‍റ് ജോ​സ​ഫ് ഹോം​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഷി​ബു​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാ​ർ, റ​മ്മി, സു​ജ, നി​ഖി​ത കാ​സ്ട്രോ, പി​ടിഎ. ​പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.