തെര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ഫ്ളക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ല
Saturday, April 17, 2021 11:28 PM IST
പു​ന​ലൂ​ർ:​ തെര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്ഥാ​പി​ച്ച ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യി​ല്ല.

തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ർ​ശ​ന നി​ർ​ദേശ​ത്തി​നും പു​ല്ലു​വി​ല ന​ൽ​കു​ന്ന സ​മീ​പ​ന​മാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ലും വൈ​ദ്യു​ത പോ​സ്റ്റു​ക​ളി​ലും ഉ​ൾ​പ്പ​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും വ​ഴി​യാ​ത്രി​ക​ർ​ക്കു​മു​ൾ​പ്പ​ടെ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.

തെര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​ലി​യൊ​രു ഭീ​ഷ​ണി​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മു​ക്കി​ലും മൂ​ല​യി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും മ​റ്റും നീ​ക്കാ​ത്ത​ത്. സ​ക​ല വാ​ർ​ഡു​ക​ളി​ലും വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ അ​നാ​ഥ​മാ​യി കി​ട​പ്പു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ക​ഴി​യു​മ്പോ​ൾ അ​താ​തു പാ​ർ​ട്ടി​ക​ൾ അ​വ​യൊ​ക്കെ വാ​രി​മാ​റ്റു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച​വ​ർ​ക്കു തെ​റ്റി. ഉ​ത്സ​വം ക​ഴി​ഞ്ഞ അ​മ്പ​ല​പ്പ​റ​മ്പു പോ​ലെ​യാ​ണ് ഇ​പ്പോ​ൾ നാ​ടും ന​ഗ​ര​വും. എ​വി​ടെ​യും റോ​ഡി​നി​രു​വ​ശ​വും തൂ​ങ്ങി​യാ​ടു​ന്ന പോ​സ്റ്റ​റു​ക​ൾ. മു​ക്കി​ലും മൂ​ല​യി​ലും വ​മ്പ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ഏ​തു സ​മ​യ​ത്തും താ​ഴെ വീ​ഴാ​വു​ന്ന നി​ല​യി​ൽ.

മ​തി​ലു​ക​ളി​ലും ചു​വ​രു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ക​മാ​യ പോ​സ്റ്റ​റു​ക​ൾ വേ​റെ. വോ​ട്ട​ടു​പ്പു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ പോ​സ്റ്റാ​റു​ക​ളും ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ളും മ​റ്റും നീ​ക്ക​ണ​മെ​ന്ന് തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടും ക​മ്മീ​ഷ​ന്‍റെ നി​ർ​ദേശ​ത്തി​ന് പു​ല്ലു​വി​ല ന​ൽ​കു​ക​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു മാ​റ്റാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​വ​രാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം.
ന​ഗ​ര​മാ​യാ​ലും നാ​ട്ടി​ൻ​പു​റ​മാ​യാ​ലും പൊ​തു ഇ​ട​ങ്ങ​ൾ വൃ​ത്തി​യാ​യും വെ​ടി​പ്പാ​യും നി​ല​നി​റു​ത്തേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ ആ​വ​ശ്യ​മാ​ണ്. മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ആ​രും ആ​വ​ശ്യ​പ്പെ​ടാ​തെ ത​ന്നെ ആ ​ദൗ​ത്യം ഇ​തി​ന​കം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നു.

ശു​ചി​ത്വ ന​ഗ​ര​ത്തെ​ക്കു​റി​ച്ചും സു​ന്ദ​ര ന​ഗ​ര​ത്തെ​ക്കു​റി​ച്ചും ന​ഗ​ര​വാ​സി​ക​ളെ സ​ദാ ബോ​ധ​വ​ത്ക​രി​ക്കാ​റു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ തെര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള ന​ഗ​ര​ങ്ങ​ളു​ടെ​യും ഗ്രാ​മ​ങ്ങ​ളു​ടെ​യും മു​ഖ​മൊ​ന്നു കാ​ണേ​ണ്ട​താ​ണ്. റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും തൂ​ങ്ങി​യാ​ടു​ന്ന പോ​സ്റ്റ​റു​ക​ളും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു അ​ലോ​സ​ര​മു​ണ്ടാ​ക്കും വി​ധം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളും പ​ല​യി​ട​ത്തും കാ​ണാം.

ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും ശു​ചി​ത്വ വി​ഷ​യ​ത്തി​ൽ തെ​ല്ലെ​ങ്കി​ലും താ​ത്പ​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ വോ​ട്ടെ​ടു​പ്പി​ന്‍റെ അ​ടു​ത്ത ദി​വ​സ​മെ​ങ്കി​ലും അ​വ നീ​ക്കം ചെ​യ്യാ​ൻ മു​ന്നി​ട്ടി​റ​ങ്ങ​ണ​മാ​യി​രു​ന്നു.

വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ മു​ക്കും മൂ​ല​യും വ​രെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു നി​റ​യ്ക്കാ​ൻ അ​ത്യു​ത്സാ​ഹം കാ​ണി​ക്കു​ന്ന ക​ക്ഷി​ക​ളും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ക​രും വോ​ട്ടെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ അ​പ്ര​ത്യ​ക്ഷ​രാ​കു​ന്ന​തി​നു പി​ന്നി​ൽ ഇ​നി​യൊ​ക്കെ നി​ങ്ങ​ളാ​യി, നി​ങ്ങ​ളു​ടെ പാ​ടാ​യി എ​ന്ന വി​ചാ​ര​മാ​ണു ദൃ​ശ്യ​മാ​കു​ന്ന​ത്.