ഹാ​ര്‍​ബ​റു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്തി​പെ​ടു​ത്തും: ജി​ല്ലാ ക​ളക്ട​ര്‍
Wednesday, April 21, 2021 11:01 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹാ​ര്‍​ബ​റു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​നും ജി​ല്ലാ കള​ക്ട​റു​മാ​യ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന ഗൂ​ഗി​ള്‍ മീ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തു​ന്ന മെ​ഗാ ടെ​സ്റ്റ് ഡ്രൈ​വ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഊ​ര്‍​ജ്ജി​ത​മാ​ക്കു​മെ​ന്നും കള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ലെ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും താ​ഴേ​ത്ത​ട്ടി​ലു​ള്ള നി​രീ​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും യോ​ഗം വി​ല​യി​രു​ത്തി.
ക​ര്‍​ഫ്യൂ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റൂ​റ​ല്‍ മേ​ഖ​ല​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റും അ​ഡീ​ഷ​ണ​ല്‍ റൂ​റ​ല്‍ എ​സ്പി​യും അ​റി​യി​ച്ചു.
സ​ബ് ക​ള​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​ന്‍, എ.​ഡി.​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍.​ശ്രീ​ല​ത, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.