ആ​രോ​ഗ്യ​വ​കു​പ്പ് 6000 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കും
Wednesday, April 21, 2021 11:01 PM IST
കൊല്ലം: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ജാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് രോ​ഗ​വ്യാ​പ​ന നി​ര​ക്ക് കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തി 6000 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. രോ​ഗ​വ്യാ​പ​ന​നി​ര​ക്ക് 20 ന് ​മു​ക​ളി​ലു​ള്ള പൂ​യ​പ്പ​ള്ളി(25 ശ​ത​മാ​നം), കു​ല​ശേ​ഖ​ര​പു​രം(21), തെന്മ​ല(20), ഏ​രൂ​ര്‍(20), ഇ​ള​മാ​ട്(20) പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​പ​ന നി​ര​ക്ക് കു​റ​ഞ്ഞ ഈ​സ്റ്റ് ക​ല്ല​ട, ഇ​ര​വി​പു​രം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.
ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​യി​രം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു.