കെ​എ​സ്ആ​ർ​ടി​സി​യി​ൽ വീ​ണ്ടും സിം​ഗി​ൾ ഡ്യൂ​ട്ടി​യ്ക്ക് തീ​രു​മാ​നം
Wednesday, April 21, 2021 11:47 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി സി​യി​ൽ വീ​ണ്ടും സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ തീ​രു​മാ​നം. അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ര​ൻ തി​ങ്ക​ളാ​ഴ്ച യൂ​ണി​റ്റ് ഓ​ഫീ​സ​റ​ന്മാ​രു​മാ​യി ന​ട​ത്തി​യ ഗൂ​ഗി​ൾ മീ​റ്റിം​ഗി​ലാ​ണ് തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​ത് ഉ​ത്ത​ര​വാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ ആ​വ​ശ്യം. യൂ​ണി​യ​നു​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ന്ന​റി​യു​ന്നു.
സിം​ഗി​ൾ ഡ്യൂ​ട്ടി​യു​ടെ എ​ട്ട് മ​ണി​ക്കൂ​റും പി​ന്നെ നാ​ലു മ​ണി​ക്കൂ​റും ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ ഒ​രു​മി​ച്ച് ജോ​ലി ചെ​യ്യേ​ണ്ടി വ​രും. അ​ധി​കം ചെ​യ്യു​ന്ന ജോ​ലി സ​മ​യ​ത്തി​ന് ബ​ത്ത അ​നു​വ​ദി​ക്കാ​നാ​ണ് നീ​ക്കം. അ​ധി​ക സ​മ​യം ചെ​യ്യു​ന്ന ജോ​ലി​യു​ടെ വേ​ത​ന​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​ത​യി​ല്ല. ഇ​ങ്ങ​നെ​യാ​യാ​ൽ ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ തു​ട​ർ​ച്ച​യാ​യി 12 മ​ണി​ക്കു​റോ അ​തി​ൽ കൂ​ടു​ത​ലോ ജോ​ലി ചെ​യ്യേ​ണ്ടി വ​രും. ഇ​ത് 1961-ലെ​മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് ആ​ക്ടി​നെ നി​ഷേ​ധി​ക്ക​ലാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
രാ​ജ​മാ​ണി​ക്യം കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രി​ക്കേ സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യി​രു​ന്നു. തി​ര​ക്കു​ള്ള രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ബ​സ്ോ​ടി​ക്കു​ക. ഉ​ച്ച​സ​മ​യ​ത്ത് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക. ന​ഗ​ര - ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ എ​ല്ലാ സ​മ​യ​ത്തും യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ​യാ​യി​രു​ന്നു സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കി​യ​ത്.
അ​ശാ​സ്ത്രീ​യ​വും തൊ​ഴി​ലാ​ളി ദ്രോ​ഹ​വു​മാ​ണി​തെ​ന്ന് ചു​ണ്ടി​ക്കാ​ട്ടി ഫോ​റം ഫോ​ർ ജ​സ്റ്റി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. പി​ന്നീ​ടാ​ണ് ഇ​ത് നി​ർ​ത്ത​ലാ​ക്കി​യ​ത്. ഇ​പ്പോ​ൾ ഡ​ബി​ൾ ഡ്യൂ​ട്ടി​യാ​ണ് ജീ​വ​ന​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ 465 കി​ലോ​മീ​റ്റ​ർ വ​രെ​യും ഓ​ർ​ഡി​ന​റി ബ​സു​ക​ൾ 310 കി​ലോ​മീ​റ്റ​ർ വ​രെ​യു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
എ​ന്തെ​ങ്കി​ലും പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ക എ​ന്ന സി​എം​ഡി​യു​ടെ ന​യ​മാ​ണ് ഇ​പ്പോ​ൾ സിം​ഗി​ൾ ഡ്യൂ​ട്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. എ​ട്ട് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യും പി​ന്നെ നാ​ലു മ​ണി​ക്കു​ർ അ​ധി​ക ഡ്യൂ​ട്ടി​യും ചെ​യ്യു​ന്ന അ​തേ ജീ​വ​ന​ക്കാ​ർ ത​ന്നെ ആ​ഴ്ച​യി​ൽ തു​ട​ർ​ച്ച​യാ​യി ആ​റ് ദി​വ​സം ഇ​ങ്ങ​നെ ജോ​ലി ചെ​യ്യേ​ണ്ടി വ​രും.
അ​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ​യും ജോ​ലി ക്ഷ​മ​ത​യേ​യും കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ല്പി​ച്ച് മാ​ന​സി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യി പീ​ഡി​പ്പി​ച്ചാ​ൽ ജീ​വ​ന​ക്കാ​ർ സ്വ​യം പി​രി​ഞ്ഞു പോ​കു​മെ​ന്ന ഗൂ​ഡ ല​ക്ഷ്യ​മാ​ണോ ഇ​തി​ന് പി​ന്നി​ലെ​ന്നും ജീ​വ​ന​ക്കാ​ർ സം​ശ​യി​ക്കു​ന്നു. ഡ്യൂ​ട്ടി പാ​റ്റേ​ൺ നി​ശ്ച​യി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​യി​ട്ടാ​ണെ​ങ്കി​ൽ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എ​ഫ്എ​ഫ്ജെ പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​ദീ​പ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.