ഗാ​ന്ധി​ഭ​വ​ൻ നാ​ട​കോ​ത്സ​വം ഇ​ന്ന് കൊ​ടി​യി​റ​ങ്ങും
Wednesday, April 21, 2021 11:47 PM IST
കൊ​ല്ലം: കോ​വി​ഡി​ന്‍റെ ദു​രി​ത​താ​ണ്ഡ​വ​ത്തി​നി​ട​യി​ലും കൊ​ല്ല​ത്തി​ന്‍റെ സാം​സ്കാ​രി​ക​ബോ​ധ​ത്തി​ന് ഉ​ണ​ർ​വേ​കി​യ ഗാ​ന്ധി​ഭ​വ​ൻ നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യി​റ​ങ്ങും.
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന്ധി​ഭ​വ​ൻ ക​ലാ-​സാം​സ്കാ​രി​ക കേ​ന്ദ്ര​വും സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പും കൈ​കോ​ർ​ത്താ​ണ് കൊ​ല്ലം സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.
എ​ട്ട് ദി​ന​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട​കോ​ത്സ​വം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വി​ജ​യി​പ്പി​ച്ച​തി​ലാ​ണ് സം​ഘാ​ട​ക മി​ക​വ്. ച​ല​ച്ചി​ത്ര ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത നാ​ട​കോ​ത്സ​വ​ത്തി​ൽ ഇ​തി​ന​കം ഏ​ഴ് മി​ക​വു​റ്റ നാ​ട​ക​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
സ​ർ​ഗാ​ത്മ​ക​ത ന​ഷ്ട​മാ​കു​ന്ന രാ​ഷ്ട്രീ​യ​രം​ഗം, ക​ഥാ​പ്ര​സം​ഗ​ക​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, ജ​ന​കീ​യ ക​ല​ക​ളു​ടെ പ്ര​സ​ക്തി അ​ന്നും ഇ​ന്നും തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും ഭി​ന്ന​ശേ​ഷി​യു​ള്ള ക​ലാ-​സാം​സ്കാ​രി​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​വും സ​ർ​ഗ​സം​ഗ​മ​വു​മൊ​ക്കെ ന​ട​ന്നു.
എം​എ​ൽ​എ​മാ​രാ​യ എം. ​മു​കേ​ഷ്, ചി​റ്റ​യം ഗോ​പ​കു​മാ​ർ, ഭാ​ര​ത് ഭ​വ​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ച​ല​ച്ചി​ത്ര ന​ട​ൻ​മാ​രാ​യ പ്രേം​കു​മാ​ർ, ഇ.​എ. രാ​ജേ​ന്ദ്ര​ൻ, കാ​ഥി​ക​രാ​യ ഡോ. ​വ​സ​ന്ത​കു​മാ‌​ർ സാം​ബ​ശി​വ​ൻ, വി. ​ഹ​ർ​ഷ​കു​മാ​ർ, നാ​ട​ക​ക്കാ​രാ​യ ഹേ​മ​ന്ത്‌​കു​മാ​ർ, വ​ക്കം ഷ​ക്കീ​ർ, പ​യ്യ​ന്നൂ​ർ മു​ര​ളി, സ​ന്ധ്യാ രാ​ജേ​ന്ദ്ര​ൻ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള ഏ​കാം​ഗ ക​മ്മീ​ഷ​ണ​ർ എ​സ്.​എ​ച്ച്. പ​ഞ്ചാ​പ​കേ​ശ​ൻ, വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ, ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, സി.​ആ​ർ. മ​ഹേ​ഷ്, കെ.​പി. സ​ജി​നാ​ഥ്, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ദ​ക്ഷി​ണ​മേ​ഖ​ലാ സെ​ക്ര​ട്ട​റി ഡി. ​സു​രേ​ഷ്കു​മാ​ർ, ടി.​കെ. വി​നോ​ദ​ൻ, ഡോ. ​വി.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ക്കം ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ഓ​രോ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.
കാ​മ്പു​ള്ള ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളു​മൊ​ക്കെ കൊ​ല്ല​ത്തി​ന് ഹൃ​ദ്യാ​നു​ഭ​വ​മാ​യി മാ​റി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പ​ങ്കാ​ളി​ത്തം നി​യ​ന്ത്രി​ച്ചു​വെ​ങ്കി​ലും ഗാ​ന്ധി​ഭ​വ​ൻ ടി.​വി. യൂ​ടൂ​ബ് ചാ​ന​ൽ ലൈ​വി​ലൂ​ടെ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്നു​മു​ണ്ട്.
നാ​ട​ക​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട് ടീ​മു​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി കാ​ൽ ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​ന്നു​ണ്ട്. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ന്ന നാ​ട​ക​ത്തി​ന് അ​ര ല​ക്ഷം രൂ​പ​യും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ളാ​യി യ​ഥാ​ക്ര​മം 45000, 35000 രൂ​പ​യും ശി​ല്പ​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. മി​ക​ച്ച ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, ര​ച​യി​താ​വ് എ​ന്നി​വ​യ​ട​ക്കം നാ​ട​ക​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യ്ക്കും സ​മ്മാ​ന​ങ്ങ​ളു​മു​ണ്ടാ​കും.
മെ​യ് ര​ണ്ടാം വാ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് സ​മ്മാ​ന​ദാ​ന​മെ​ന്ന് ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​റി​യി​ച്ചു.
വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ​രാ​ജ്, ക​ലാ-​സാം​സ്കാ​രി​ക കേ​ന്ദ്രം ചെ​യ​ർ​മാ​ൻ കെ​പി​എ​സി ലീ​ലാ​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ അ​നി​ൽ ആ​ഴാ​വീ​ട്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ക​ൺ​ട്രോ​ളിം​ഗ് ഓ​ഫീ​സ​ർ ബി. ​പ്ര​ദീ​പ്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ക​ൺ​വീ​ന​ർ ബൈ​ജു എ​സ്. പ​ട്ട​ത്താ​നം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ട്ടു​ദി​ന​ങ്ങ​ളി​ലാ​യി കൊ​ല്ല​ത്തി​ന് വേ​റി​ട്ട സാം​സ്കാ​രി​ക അ​നു​ഭ​വം സൃ​ഷ്ടി​ച്ച നാ​ട​കോ​ത്സ​വ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.
സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​ൽ​ഒ) ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ട​ൻ കൊ​ല്ലം തു​ള​സി മു​ഖ്യാ​തി​ഥി​യാ​കും. ഏ​ക​താ​പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ട​കോ​ട് മോ​ന​ച്ച​ൻ, കെ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ഭ​ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ്ര​മു​ഖ ഗാ​യ​ക​ർ നാ​ട​ക​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന ഗാ​ന​ത​രം​ഗി​ണി ഉ​ണ്ടാ​കും. തു​ട​ർ​ന്ന് 5.30 ന് ​തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി​യു​ടെ മ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്ന നാ​ട​കം മ​ത്സ​ര​ത്തി​ൽ അ​ര​ങ്ങേ​റും.