എ.​ജോ​സ് ഫൗ​ണ്ടേ​ഷ​ൻ കാ​ൻ​സ​ർ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 24 ന്
Wednesday, April 21, 2021 11:47 PM IST
ച​വ​റ: വി​കാ​സ് ക​ലാ-​സാം​സ്കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച എ.​ജോ​സ് ഫൗ​ണ്ടേ​ഷ​ൻ കാ​ൻ​സ​ർ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം 24 ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 4.30ന് ​വി​കാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം.​കെ. ഡാ​നി​യേ​ൽ കാ​ൻ​സ​ർ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രോ​ജ​ക്ട് വി​ശ​ദീ​ക​ര​ണം ഡോ.​കെ ജ​യ​ല​ക്ഷ്മി നി​ർ​വ​ഹി​ക്കും.
ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള 40 കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​ണ് എ.​ജോ​സ് ഫൗ​ണ്ടേ​ഷ​ൻ കാ​ൻ​സ​ർ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യം എ​ത്തു​ന്ന​ത്. ചി​കി​ത്സ​ക്കു പു​റ​മെ വ​രു​ന്ന പോ​ഷ​കാ​ഹാ​രം, വ​സ്ത്ര​ങ്ങ​ൾ, കി​ട​ക്ക, വീ​ൽ​ചെ​യ​ർ, ക്ലോ​സ്റ്റ​ണി ബാ​ഗ് , പ്രോ​സ്ത​സീ​സ്, പു​റ​മെ വാ​ങ്ങേ​ണ്ട മ​രു​ന്നു​ക​ൾ, കൗ​ൺ​സി​ലിം​ഗ് എ​ന്നി​വ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഇ​വ​യെ​ല്ലാം രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​മെ​ന്നും കൂ​ടാ​തെ ര​ണ്ട് പാ​ലി​യേ​റ്റി​വ് ന​ഴ്സു​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. മു​ട​ങ്ങാ​തെ സേ​വ​ന​മെ​ത്തി​ക്കു​ന്ന​തി​ന് ഫൗ​ണ്ടേ​ഷ​ന്‍റേ​യും വി​കാ​സി​ന്‍റേ​യും 25 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ഞ്ച് ഗ്രൂ​പ്പു​ക​ളും നി​ല​വി​ൽ ഉ​ണ്ട്.
പ്ര​തി​വ​ർ​ഷം അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​യി​ലേ​യ്ക്ക് 100 അം​ഗ​ങ്ങ​ളെ ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ സം​ഭാ​വ​ന​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് എ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.