കൈ​ത്താ​ങ്ങാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍
Thursday, April 22, 2021 10:46 PM IST
കൊല്ലം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ഹാ​യ​വു​മാ​യി ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യു വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള പ​ത്തോ​ളം സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍. പ്ര​ള​യം, കോ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്നീ സ​മ​യ​ത്തും സി​വി​ല്‍ ഡി​ഫ​ന്‍​സ് എ​ന്ന പേ​രി​ല്‍ ഇ​വ​ര്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ വ്യ​ക്തി​ക​ളു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക ത​യ്യാ​റാ​ക്ക​ല്‍, ടെ​സ്റ്റ് റി​സ​ള്‍​ട്ടു​ക​ളു​ടെ ഡേ​റ്റാ എ​ന്‍​ട്രി, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന വ്യ​ക്തി​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം എ​ന്നി​വ​യെ​ല്ലാം ഇ​വ​രു​ടെ സേ​വ​ന പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും. പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ റൂം, ​ജി​ല്ലാ ആ​ശു​പ​ത്രി, പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡി​ന്റെ ര​ണ്ടാം വ​ര​വ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും സി​വി​ല്‍ ഡി​ഫെ​ന്‍​സ് അം​ഗ​ങ്ങ​ള്‍ സ​ജീ​വ​മാ​ണ്.
രോഗബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളു​ടെ സേ​വ​നം കൂ​ടു​ത​ല്‍ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ശ്രീ​ല​ത പ​റ​ഞ്ഞു.