ശ്വാ​സ​ത​ട​സം ഒ​ഴി​വാ​ക്കാ​ന്‍ പ്രോ​ണിം​ഗ് വ്യാ​യാ​മം
Friday, May 7, 2021 10:55 PM IST
കൊല്ലം: ഗൃ​ഹ​ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കോ​വി​ഡ് ബാ​ധി​ത​ര്‍ ശ്വാ​സ​ത​ട​സ്സം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ല​ഘു വ്യാ​യാ​മ​മാ​യ പ്രോ​ണിം​ഗ് ശീ​ല​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​റി​യി​ച്ചു. ഗ​ര്‍​ഭി​ണി​ക​ള്‍, ഹൃ​ദ്രോ​ഗം ബാ​ധി​ച്ച​വ​ര്‍, ന​ട്ടെ​ല്ല്, തു​ട​യെ​ല്ല്, ഇ​ടു​പ്പെ​ല്ല് എ​ന്നി​വ​യ്ക്ക് ഗു​രു​ത​ര വൈ​ക​ല്യ​മു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രൊ​ഴി​കെ എ​ല്ലാ​വ​ര്‍​ക്കും പ്രോ​ണിം​ഗ് വ്യാ​യാ​മം വ​ഴി ശ്വ​സ​ന​പ്ര​ക്രി​യ മെ​ച്ച​പ്പെ​ടു​ത്താം. ഇ​തി​ലൂ​ടെ ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​കും.
ചെ​യ്യേ​ണ്ട വി​ധം-​ക​മ​ഴ്ന്ന് കി​ട​ന്നോ മു​ഖം ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ച്ചോ ക്ര​മ​മാ​യി ശ്വ​സി​ക്കു​ന്ന വ്യാ​യാ​മ രീ​തി​യാ​ണ് പ്രോ​ണിം​ഗ്. ഇ​തു​വ​ഴി ശ്വാ​സ​കോ​ശ​ത്തി​ന് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ ര​ണ്ടോ മൂ​ന്നോ ത​ല​യി​ണ​ക​ള്‍ വ​യ​റി​ന​ടി​യി​ല്‍ വെ​യ്ക്കു​ന്ന​ത് ന​ല്ല​താ​ണ്. ഭ​ക്ഷ​ണം ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മേ പ്രോ​ണിം​ഗ് ചെ​യ്യാ​വൂ. രോ​ഗി​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ പ​ര​മാ​വ​ധി 30 മി​നി​റ്റ് വ​രെ ഇ​ത് തു​ട​രാം. ശ​രീ​ര​ത്തി​ല്‍ ഓ​ക്്‌​സി​ജ​ന്റെ അ​ള​വ് 95 ന് ​താ​ഴെ എ​ത്തു​ക​യാ​ണെ​ങ്കി​ല്‍ പ്രോ​ണിം​ഗ് പ​ല​ത​വ​ണ ചെ​യ്ത് അ​ള​വ് മു​ക​ളി​ല്‍ എ​ത്തി​ക്കാ​നാ​കും.

ആ​ര്‍​ടി​പി​സി​ആ​ര്‍ ന​ട​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍

തൊ​ടി​യൂ​ര്‍, പേ​ര​യം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ഞ്ച​ല്‍, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, ഓ​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നും പെ​രി​നാ​ട്, അ​ല​യ​മ​ണ്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, അ​ഞ്ച​ല്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ആ​ല​പ്പാ​ട്, ച​ട​യ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നാ​ളെ​യും ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.