കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാ​ൻ ലോ​ക്ക് ഡൗ​ണി​നോ​ട് സ​ഹ​ക​രി​ച്ച് ജ​നം
Sunday, May 9, 2021 11:46 PM IST
കു​ണ്ട​റ: കോ​വി​ഡ് തീ​വ്ര വ്യാ​പ​നം കു​റ​യ്ക്കാ​ൻ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ലോ​ക്ക് ഡൗ​ണി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ജ​നം. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​ദ്യ​മൊ​ക്കെ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട​തി​ന് മാ​റ്റ​ങ്ങ​ളു​ണ്ടാ​യി.
നാ​ടെ​ങ്ങും പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ണ്ട​റ, കി​ഴ​ക്കേ​ക​ല്ല​ട, അ​ഞ്ചാ​ലും​മൂ​ട് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ൽ ശ​ക്ത​മാ​യ കാ​വ​ലും പ​രി​ശോ​ധ​ന​യും തു​ട​രു​ക​യാ​ണ്. അ​നാ​വ​ശ്യ യാ​ത്ര ഒ​ഴി​വാ ക്കു​ന്ന​തി​ന് ഈ ​പ​രി​ശോ​ധ​ന പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ട്.
പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് കാ​വ​ലു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും. ചി​റ്റു​മ​ല​യി​ലും ക​ട​പു​ഴ​യി​ലും കു​ണ്ട​റ​യി​ലെ വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ലും ഇ​ള​മ്പ​ള്ളൂ​ർ, അ​ഞ്ചാ​ലും​മൂ​ട്, ക​ണ്ണ​ന​ല്ലൂ​ർ, നെ​ടു​മ്പ​ന, ച​ന്ദ​ന​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​ണ്ട​റ മേ​ഖ​ല​യി​ലെ പ്ര​ധാ​ന ഭ​ക്ഷ്യ​വ​സ്തു ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ എ​ന്നി​വ തു​റ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഇ​ല്ലാ​ത്ത​ത് ക​ച്ച​വ​ട​ക്കാ​രെ വി​ഷ​മ​ത്തി​ലാ​ക്കു​ന്നു.
ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മ​ൺ​ട്രോ​തു​രു​ത്തി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ ആ​ദ്യ​ദി​വ​സം ത​ന്നെ പോ​ലീ​സ് ത​ട​ഞ്ഞ​തി​നാ​ൽ അ​വ​രു​ടെ വ​ര​വ് നി​ശേ​ഷം നി​ല​ച്ചു. റി​സോ​ർ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്ന ഹൗ​സ് ബോ​ട്ടു​ക​ൾ ക​ര​യോ​ട് ചേ​ർ​ന്ന് കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി. ലോ​ക്ക് ഡൗ​ൺ വ​ഴി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ​വ​ന്ന​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ന് കു​റ​വു​ണ്ടാ​വു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ. അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി യി​ട്ടു​ണ്ട്.