ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ഡോ​മി സി​ല​റി കെ​യ​ർ സെ​ന്‍റ​ർ തു​ട​ങ്ങും
Sunday, May 9, 2021 11:49 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ​ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ഡോ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ (ഡി ​സിസി) ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കൊ​ട്ടി​യം ജം​ഗ്ഷ​ന് സ​മീ​പം വെ​റ്റ​റി​ന​റി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നി​ങ് സെ​ന്‍റ​ർ ആ​ണ് ഡി​സി​സി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ചി​ല വീ​ടു​ക​ളി​ലെ​ങ്കി​ലും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഡി ​സി സി ​ഒ​രു​ക്കു​ന്ന​ത്.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ കൂ​ടി​യ കോ​വി​ഡ് പ്ര​തി​രോ​ധ അ​വ​ലോ​ക​ന യോ​ഗം ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യു​ക​യും കൊ​ട്ടി​യ​ത്തെ ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്മെ​ന്‍റ് ട്രെ​യി​നിം​ഗ് കേ​ന്ദ്ര​ത്തി​ൽ ഡി​സി​സി ആ​രം​ഭി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. 12 മു​റി​ക​ളി​ലാ​യി 36 ബെ​ഡു​ക​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഡി ​സി സി ​യു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11മ​ണി​ക്ക് ആ​രം​ഭി​ക്കും.

അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഷീ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ സാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ലാ​ക്കാ​ട് ടി​ങ്കു, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ എം. ​അ​സി. സെ​ക്ര​ട്ട​റി അ​ൻ​വ​ർ റ​ഹ്മാ​ൻ, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് മേ​രി ഷീ​ജ, നോ​ഡ​ൽ ഓ​ഫീ​സ​ർ അ​രു​ണ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഹ​രി​കു​മാ​ർ, ആ​ർ.​ക​ലാ​ദേ​വി, ര​ഞ്ജു റ്റി.​ജി, ജി.​രാ​ജു, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി.​രാ​ജി, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ന്തോ​ഷ്‌ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.