ന​വീ​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ റോ​ഡി​ൽ വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ കു​ഴി​യെ​ടു​പ്പ്
Sunday, May 9, 2021 11:49 PM IST
പ​ത്ത​നാ​പു​രം : കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും ടാ​റിം​ഗി​നും പി​ന്നാ​ലെ ജ​ല അ​തോ​റി​ട്ടി​യു​ടെ കു​ഴി​യെ​ടു​പ്പ് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം വ​രു​ത്തു​ന്നു. പ​ത്ത​നാ​പു​രം- കു​ന്നി​ക്കോ​ട് ശ​ബ​രി പാ​ത, പ​ഞ്ചാ​യ​ത്ത് പ​ടി - ആ​ല​വി​ള എ​ന്നീ റോ​ഡു​ക​ളാ​ണ് പൈ​പ് ലൈ​ൻ മാ​റ്റ​ലി​ന്‍റെ പേ​രി​ൽ ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.
ര​ണ്ട് റോ​ഡു​ക​ളും ന​വീ​ക​ര​ണം ന​ട​ത്തി ടാ​റിം​ഗ് ചെ​യ്തി​ട്ട് അ​ധി​ക നാ​ളു​ക​ൾ ആ​കു​ന്നി​ല്ല. ഏ​റെ നാ​ൾ ത​ക​ർ​ന്ന് കി​ട​ന്ന കു​ന്നി​ക്കോ​ട് പ​ത്ത​നാ​പു​രം റോ​ഡ് ജ​ന​രോ​ഷ​ത്തെ തു​ട​ർ​ന്ന് ആ​ധു​നി​ക രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​ത് അ​ടു​ത്ത കാ​ല​ത്താ​ണ്.
ത​മി​ഴ്നാ​ട്, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ലാ​യി ക​ട​ന്നു​പോ​കു​ന്ന പാ​ത ശ​ബ​രീ ബൈ​പാ​സാ​ക്കി​യാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. ശ​ബ​രി പാ​ത മീ​റ്റ​റു​ക​ളോ​ളം വെ​ട്ടി​പൊ​ളി​ച്ചി​ട്ടു​ണ്ട്. പൊ​ളി​ക്കു​ന്ന ടാ​റിം​ഗ് മ​ണ്ണി​ട്ട് നി​ക​ത്തു​ക മാ​ത്ര​മാ​ണ് പ​തി​വ്. മ​ണ്ണ് നി​ക​ത്തി​യ ഭാ​ഗം മ​ഴ പെ​യ്യു​ന്ന​തോ​ടെ വ​ലി​യ കു​ഴി​ക​ളാ​യി മാ​റി വെ​ള്ളം കെ​ട്ടി നി​ന്ന് അ​പ​ക​ടം വ​രു​ത്തു​ന്ന​തും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​രം കു​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.
ന​വീ​ക​രി​ക്കു​ന്ന റോ​ഡു​ക​ൾ വെ​ട്ടി​പൊ​ളി​ക്ക​രു​തെ​ന്ന് ജ​ല അ​തോ​റി​ട്ടി, ടെ​ലി​ഫോ​ൺ എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ക​ൾ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​ന്ന​വ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും മി​ക്ക​പ്പോ​ഴും നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ, മൂ​ല​ക്ക​ട, ബാ​വാ സാ​ഹി​ബ് കോ​ള​നി, ആ​ല​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല വി​ത​ര​ണ​ത്തി​നാ​യു​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കു​ഴി​യെ​ടു​പ്പ്. എ​ന്നാ​ൽ ഈ ​റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ന് മു​ൻ​പാ​യി കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍റെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. തു​ള​സി പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ശ​ബ​രീ​പാ​ത​യി​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച ഭാ​ഗം നി​ര​പ്പാ​ക്കി ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.