ശാ​സ്താം​കോ​ട്ട ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ആം​ബു​ല​ൻ​സ്
Sunday, May 9, 2021 11:49 PM IST
ശാ​സ്താം​കോ​ട്ട: രോ​ഗി​ക​ള്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ എം​പി ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു. എം​പി ഫ​ണ്ടി​ല്‍ നി​ന്നും ഇ​തി​നാ​യി 36,40,276 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​തി​ന് മു​മ്പാ​ണ് മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഐ​സി യൂ​ണി​റ്റു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ എം​പി ഫ​ണ്ടി​ല്‍ നി​ന്നും വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​നു​വ​ദി​ച്ച​ത്.
കോ​വി​ഡ് 19ന്‍റെ ചി​കി​ത്സ​യ്ക്കാ​യി വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ​ണം അ​നു​വ​ദി​ച്ച​തു​കൊ​ണ്ട് മാ​ത്രം ആ ​തു​ക കാ​ന്‍​സ​ല്‍ ചെ​യ്യാ​തെ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഏ​താ​ണ്ട് ഒ​രു വ​ര്‍​ഷ​ത്തി​ന് മു​മ്പാ​ണ് എം​പി ഫ​ണ്ടി​ല്‍ നി​ന്നും വെ​ന്‍റി​ലേ​റ്റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ പ​ണം അ​നു​വ​ദി​ച്ച​ത്.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍​പ്പെ​ട്ട കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ഐ​സി സൗ​ക​ര്യ​മു​ള്ള​ത്. ശാ​സ്താം​കോ​ട്ട, പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സി യൂ​ണി​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​വി​ട​ങ്ങ​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​നു​വ​ദി​ച്ച നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ളും നാളെ ത​ന്നെ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.