കെ.​സി പി​ള്ള സ്മാ​ര​ക ഉ​ദ​യ ഗ്ര​ന്ഥ​ശാ​ല വാ​ക്സി​ന്‍ ച​ല​ഞ്ച് ന​ട​ത്തി
Sunday, May 9, 2021 11:49 PM IST
ച​വ​റ: അ​തി​ജീ​വ​ന​ത്തി​ന് പു​സ്ത​കം സാ​ക്ഷി എ​ന്ന താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ മു​ദ്യാ​വാ​ക്യം ഏ​റ്റെ​ടു​ത്ത് തേ​വ​ല​ക്ക​ര പു​ത്ത​ന്‍ സ​ങ്കേ​തം കെ.​സി പി​ള്ള സ്മാ​ര​ക ഉ​ദ​യ ഗ്ര​ന്ഥ​ശാ​ല വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​യാ​യി.
ഗ്ര​ന്ഥ​ശാ​ല​ക​ളി​ല്‍ നി​ന്നും തു​ക ഏ​റ്റു വാ​ങ്ങു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ദ​യാ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ​സ്. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​സി പി​ള്ള സ്മാ​ര​ക ഉ​ദ​യാ ഗ്ര​ന്ഥ​ശാ​ല ന​ല്‍​കി​യ ഒ​രു​ല​ക്ഷ​ത്തി ഇ​രു​പ്പ​ത്തി​യ​ഞ്ഞൂ​റ് രൂ​പ സ​ര്‍​ക്കാ​രി​നു വേ​ണ്ടി നി​യു​ക്ത എം​എ​ല്‍​എ ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള ഏ​റ്റുവാ​ങ്ങി.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി. ​വി​ജ​യ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സോ​മ​ന്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​ബി.​ശി​വ​ന്‍, ഉ​ദ​യ സെ​ക്ര​ട്ട​റി കെ.​എ​സ്. ബി​ജു​കു​മാ​ര്‍, വി.​പി. ജ​യ​പ്ര​കാ​ശ് മേ​നോ​ന്‍, ഐ.​ഷി​ഹാ​ബ്, മ​ണി​ലാ​ല്‍, സു​നി​ല്‍ കു​മാ​ര്‍ ത​യ്യി​ല്‍, പി.​ശി​വ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.