കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Sunday, May 9, 2021 11:50 PM IST
പ​ന്മ​ന : പ​ന്മ​ന ആ​ശ്ര​മ സ്ഥാ​പ​ക​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യി​രു​ന്ന കു​മ്പ​ള​ത്ത് ശ​ങ്കു​പ്പി​ള്ള​യു​ടെ 52- ാമ​ത് ച​ര​മ​വാ​ർ​ഷി​കം ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് കൊ​ണ്ട് ആ​ച​രി​ച്ചു.
പ്ര​വേ​ശ​നം വി​ല​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കി​യാ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​ചാ​ര്യ​ൻ സ്വാ​മി നി​ത്യ സ്വ​രൂ​പാ​ന​ന്ദ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാ​സ​മാ​ധി​യി​ൽ മേ​ൽ​ശാ​ന്തി താ​മ​ര മ​ഠം നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി, ത്രി​പു​ര സു​ന്ദ​രി ക്ഷേ​ത്രം ശാ​ന്തി മ​ഹേ​ഷ് ഓ​ല കെ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ട് കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.
കു​മ്പ​ളം സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ കു​മ്പ​ള​ത്തു ശ​ങ്കു​പ്പി​ള്ള​യു​ടെ മ​ക​നും പ​ന്മ​ന ആ​ശ്ര​മം പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​വി​ജ​യ​കൃ​ഷ്ണ​പി​ള്ള ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. നി​യു​ക്ത എം​എ​ൽ​എ ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് പ​ന്മ​ന​മ​ന​യി​ൽ എ​ൻ എ​സ് എ​സ് ക​ര​യോ​ഗം, കു​മ്പ​ളം ഫൗ​ണ്ടേ​ഷ​ൻ, ക​ണ്ണ​ൻ കു​ള​ങ്ങ​ര ദേ​വ​സ്വം സ​മി​തി, ശ്രീ​വി​ദ്യാ​ധി​രാ​ജ ഗ്ര​ന്ഥ​ശാ​ല ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ന് സ്വാ​മി നി​ത്യ സ്വ​രു​പാ​ന​ന്ദ, പ​ന്മ​ന മ​ഞ്ജേ​ഷ്, സ​ജീ​ന്ദ്ര​കു​മാ​ർ, കെ.​ജി ശ്രീ​കു​മാ​ർ, എം.​സി ഗോ​വി​ന്ദ​ൻ കു​ട്ടി, പ്ര​ഫ: ശ​ശി​ധ​ര​ക്കു​റു​പ്പ്, ആ​ന​ന്ദ്കു​മാ​ർ, വി​ഷ്ണു വേ​ണു​ഗോ​പാ​ൽ, വാ​ഴ​യി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, സു​കു​മാ​ര​ൻ, കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.