ശാസ്താംകോട്ടയിൽ പ്ര​തി​രോ​ധം സ​ജീ​വ​മാ​ക്കി
Monday, May 10, 2021 11:12 PM IST
ശാ​സ്താം​കോ​ട്ട: ര​ണ്ടാംഘ​ട്ട പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൈ​നാ​ഗ്ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ജീ​വ​മാ​ക്കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം.​സെ​യ്ദ് അ​റി​യി​ച്ചു. 22 വാ​ർ ഡി​ലും​വാ​ർ​ഡു​ത​ല പ്ര​തിരോ​ധ​സ​മി​തി​ക​ളും ഹെ​ൽ​പ് ഡ​സ്ക്കും രൂ​പീ​ക​രി​ച്ചു.
25 വീ​ടി​ന് ഒ​രു വോള​ണ്ടി​യ​ർ എ​ന്ന നി​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.​ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂം, ​ഹെ​ൽ​പ് ഡെ​സ്ക്ക് എ​ന്നി​വ ആ​രം​ഭി​ച്ചു. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​വാ​ൻ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ സൗ​ജ​ന്യ ആം ​ബു​ല​ൻ​സ് സ​ർ​വീ​സും ആ​രം​ഭി​ച്ചു.​ പ​ഞ്ചാ​യ​ത്ത് ത​ല സ്റ്റെ​പ്പ് ഡൗ​ൺ സിഎ​ഫ്എ​ൽടിസി മൈ​നാ​ഗ​പ്പ​ള്ളി എ​ൽവിഎ​ച്ച്​എ​സിൽ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പ്രി​യ, ത​ഹ​സീ​ൽ​ദാ​ർ ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.
ര​ണ്ട് ദി​വ​സ​ത്തി​ന​കം സ്റ്റെ​പ്പ് ഡൗ​ൺ സിഎ​ഫ്, എ​ൽടിസി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ബാ​ബു, സ്ഥി​രം സ​മി​തി അ​ധ്യക്ഷ​ൻമാ​രാ​യ ചി​റ​ക്കു​മേ​ൽ ഷാ​ജി, ഷീ​ബാ​സി​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു​ജ​യ​ൻ, അ​ന​ന്തു ഭാ​സി, ബി​ജു​കു​മാ​ർ, ര​ജ​നി സു​നി​ൽ, ഷ​ഹു ബാ​ന​ത്ത്, വ​ർ​ഗീ​സ് ത​ര​ക​ൻ , ജ​ല​ജ, അ​നി​ത അ​നീ​ഷ്, ബി​ജി കു​മാ​രി, അ​ജി ശ്രീ​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.