സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ആ​ൾ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Tuesday, May 11, 2021 1:25 AM IST
ചാ​ത്ത​ന്നൂ​ർ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. മ​ട​വൂ​ർ സ​ര​സ്വ​തി വി​ലാ​സ​ത്തി​ൽ ശ്രീ​ക​ണ്ഠ​ൻ പി​ള്ള (67) യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പാ​രി​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ശ്രീ​ക​ണ്ഠ​ൻ​പി​ള്ള സു​ഹൃ​ത്താ​യ കോ​ട്ട​യ്ക്കാ​റ​ത്ത് ശ​ങ്ക​ര​വി​ലാ​സ​ത്തി​ൽ ആ​ന​ന്ദ​ൻ പി​ള്ള​യു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​രു​വ​രും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​ടി​മി​ന്ന​ലേ​റ്റു. ര​ണ്ടു​പേ​രും തെ​റി​ച്ചു വീ​ണു. ശ്രീ​ക​ണ്ഠ​ൻ പി​ള്ള തെ​റി​ച്ചു​വീ​ണ​പ്പോ​ൾ ത​ല ഭി​ത്തി​യി​ലി​ടി​ച്ചു. ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ആ​ന​ന്ദ​ൻ പി​ള്ള ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: ശ്രീ​ജി​ത്ത്, ശ്രീ​കാ​ന്ത്, ജി​ത്ത്, ശ്രീ​ലാ​ൽ, ശ്രീ ​ര​മ്യ.