ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി
Tuesday, May 11, 2021 11:33 PM IST
അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ട​യി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഓ​യി​ല്‍​പാം പ്ര​വ​ര്‍​ത്ത​നം വെ​ള്ളി​യാ​ഴ്ച വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്.

ഫാ​ക്ട​റി ജീ​വ​ന​ക്ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് നി​ല​വി​ല്‍ കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച കൂ​ടു​ത​ല്‍​പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. ഇ​തി​ന്‍റെ ഫ​ലം കൂ​ടി എ​ത്തു​ന്ന മു​റ​യ്ക്ക് എ​സ്റ്റേ​റ്റ് വീ​ണ്ടും തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കും. ല​യ​ങ്ങ​ളി​ൽ ത​മാ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​ട​യി​ൽ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​യാ​ൽ വ​ലി​യ തോ​തി​ൽ രോ​ഗം പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന​തി​ന് സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ എ​സ്റ്റേ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്ക​ണം എ​ന്ന് ഓ​യി​ൽ പാ​മി​ലെ ഒ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.