കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍റെ വി​ധ​വ​യെ ജീ​വി​ത​ത്തോ​ട് ചേ​ർ​ത്തു പി​ടി​ച്ച ഗൗ​രി​യ​മ്മ
Tuesday, May 11, 2021 11:35 PM IST
പി.​ഏ പ​ത്മ​കു​മാ​ർ

കൊ​ട്ടാ​ര​ക്ക​ര: ക​മ്യൂ​ണി​സ്റ്റ് ര​ക്ത​സാ​ക്ഷി കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍റെ വി​ധ​വ ഭാ​ര​തി സു​രേ​ന്ദ്ര​ന് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്നു കെ.​ആ​ർ.​ഗൗ​രി​യ​മ്മ. ഉ​ന്ന​ത പ​ദ​വി​ക​ളി​ലി​രി​ക്കു​മ്പോ​ഴും അ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ലും ഭാ​ര​തി സ​ഖാ​വി​നെ കാ​ണാ​ൻ അ​വ​ർ കോ​ട്ടാ​ത്ത​ല​യി​ലെ​ത്തി​യി​രു​ന്നു. ഭാ​ര​തി സ​ഖാ​വ് മ​രി​ക്കും വ​രെ​യും തു​ട​ർ​ന്ന ആ ​ബ​ന്ധം കോ​ട്ടാ​ത്ത​ല​ക്കാ​ർ​ക്ക് അ​ഭി​മാ​ന​ക​ര​മാ​യി​രു​ന്നു. ഗൗ​രി​യ​മ്മ വി​ട​വാ​ങ്ങു​മ്പോ​ൾ ആ ​പ​ഴ​യ കാ​ല സ്മ​ര​ണ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ഈ ​നാ​ട്ടു​കാ​ർ.

1947 ലാ​യി​രു​ന്നു കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ൻ ഭാ​ര​തി​യെ ര​ഹ​സ്യ​മാ​യി വി​വാ​ഹം ചെ​യ്യു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഭാ​ര​തി​യു​മാ​യു​ള​ള പ്ര​ണ​യ​വും വി​വാ​ഹ​വും ജ​ന്മി​മാ​രാ​യ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് ശാ​സ്താം​കോ​ട്ട സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ഹ​സ്യ​മാ​യി വി​വാ​ഹം ന​ട​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞെ​ങ്കി​ലും ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ അ​വ​ർ​ക്ക് ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല.

ഇ​രു​വ​രും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​യി​രു​ന്നു താ​മ​സം. ഏ​റെ താ​മ​സി​യാ​തെ സു​രേ​ന്ദ്ര​ന് ഒ​ളി​വി​ൽ പോ​കേ​ണ്ടി വ​ന്നു. ഒ​ളി​സ​ങ്കേ​ത​ത്തി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യ ഭാ​ര​തി​ക്കു മു​ന്നി​ൽ വെ​ച്ചാ​ണ് പോ​ലീ​സ് സു​രേ​ന്ദ്ര​നെ പി​ടി​കൂ​ടു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ലോ​ക്ക​പ്പി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സു​രേ​ന്ദ്ര​നെ പോ​ള​യ​ത്തോ​ട് സ്മ​ശാ​ന​ത്തി​ൽ ര​ഹ​സ്യ​മാ​യി മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു.
അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ പോ​ലും ഭാ​ര​തി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നു​ള്ള ഭാ​ര​തി​യു​ടെ ജീ​വി​തം ക്ലേ​ശ​പൂ​ർ​ണ​മാ​യി​രു​ന്നു. പാ​റ​മ​ട​യി​ൽ ക​ല്ലു​ട​യ്ക്കു​ന്ന ജോ​ലി​ക്കു വ​രെ അ​വ​ർ​ക്കു പോ​കേ​ണ്ടി വ​ന്നു. സു​രേ​ന്ദ്ര​ൻ മ​രി​ച്ചി​ട്ടും ഭാ​ര​തി​യെ അം​ഗീ​ക​രി​ക്കാ​ൻ സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടു​കാ​ർ ത​യാ​റാ​യി​രു​ന്നി​ല്ല.

1957 ൽ ​ഇ​എം​എ​സ് മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ൽ വ​രി​ക​യും ഗൗ​രി​യ​മ്മ റ​വ​ന്യു വ​കു​പ്പു മ​ന്ത്രി​യാ​വു​ക​യും ചെ​യ്തു. ഭാ​ര​തി സ​ഖാ​വി​ന്‍റെ ജീ​വി​ത ക്ലേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു മ​ന​സി​ലാ​ക്കി​യ ഗൗ​രി​യ​മ്മ അ​വ​രെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തി. ഒ​പ്പം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ന്നോ​ടൊ​പ്പം താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ ഭാ​ര​തി സ​ഖാ​വ് അ​ത് സ്നേ​ഹ​പൂ​ർ​വം നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. സ​ഖാ​വി​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ ഇ​വി​ടെ ത​ന്നെ ജീ​വി​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ തീ​രു​മാ​നം.

ഇ​വ​ർ​ക്ക് കൃ​ഷി ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഗൗ​രി​യ​മ്മ കു​ള​ത്തൂ​പ്പു​ഴ​യി​ൽ മൂ​ന്നു ഏ​ക്ക​ർ ഭൂ​മി പ​തി​പ്പി​ച്ചു ന​ൽ​കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ഭാ​ര​തി സ​ഖാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ അ​ത് വി​റ്റ് കോ​ട്ടാ​ത്ത​ല​യി​ൽ അ​ൽ​പം ഭൂ​മി വാ​ങ്ങി​യെ​ങ്കി​ലും അ​ന്യാ​ധീ​ന​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഗൗ​രി​യ​മ്മ മ​ന്ത്രി​യും എം​എ​ൽ​എ​യു​മൊ​ക്കെ​യാ​യ​പ്പോ​ഴെ​ല്ലാം അ​വ​ർ ഭാ​ര​തി സ​ഖാ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കൂ​ടെ നി​ർ​ത്തു​ക​യും പ​തി​വാ​യി​രു​ന്നു.

കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കൊ​ട്ടാ​ത്ത​ല​യി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ട​ങ്ങാ​തെ​യെ​ത്തി​യി​രു​ന്നു ഗൗ​രി​യ​മ്മ. ഭാ​ര​തി സ​ഖാ​വി​നെ ഒ​പ്പം കൂ​ട്ടി​യാ​യി​രു​ന്നു അ​വ​ർ വേ​ദി​യി​ലെ​ത്തി​യി​രു​ന്ന​ത്. കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ൻ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം ഉ​ദ്ഘാ​ട​നം ചെ​യ്ത​തും ഗൗ​രി​യ​മ്മ​യാ​യി​രു​ന്നു. ഗൗ​രി​യ​മ്മ പാ​ർ​ട്ടി വി​ട്ട് സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​പ്പോ​ഴും കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര​ന്‍റെ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഗൗ​രി​യ​മ്മ​യ​ട​ക്കം പ​ല​രും നി​ർ​ബ​ന്ധി​ച്ചി​ട്ടും ഭാ​ര​തി സ​ഖാ​വ് ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​യാ​യി​ല്ല.

ഭാ​ര​തി സ​ഖാ​വു​മാ​യി ഗൗ​രി​യ​മ്മ പു​ല​ർ​ത്തി​യി​രു​ന്ന ബ​ന്ധം കോ​ട്ടാ​ത്ത​ല​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​യി​രു​ന്നു. കോ​ട്ടാ​ത്ത​ല​ക്കാ​ർ​ക്ക് അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ പ​രി​ഗ​ണ​ന എ​പ്പോ​ഴും ന​ൽ​കി​യി​രു​ന്നു അ​വ​ർ. ജ്വ​ലി​ക്കു​ന്ന തീ ​നാ​ള​മാ​യി​രി​ക്കു​മ്പോ​ഴും ഗൗ​രി​യ​മ്മ​യു​ടെ സ്നേ​ഹ​പ​രി​ലാ​ള​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള ഈ ​നാ​ടി​ന് ഒ​ട്ടേ​റെ ഓ​ർ​മ്മ​ക​ളു​ണ്ട് അ​ന്ത്യ​യാ​ത്ര​യി​ലും.