പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് വാ​ക്സി​​ൻ ന​ൽ​കി
Wednesday, June 9, 2021 10:50 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നി​ല​മേ​ൽ, ക​ല്ല​ട ടൗ​ൺ വാ​ർ​ഡു​ക​ളി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. നി​ല​മേ​ൽ വാ​ർ​ഡ് മെ​മ്പ​ർ എ​സ്. സ​ജി​ലാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​സു​നി​ൽ പാ​ട്ട​ത്തി​ൽ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ എ​സ്. ശ്രു​തി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ആ​ർ.​ബീ​ന, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് വൈ.​ബി​നു​മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ആ​ർ​റ്റി അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ, ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്.