കൊ​ല്ലം റൂ​റ​ലി​ൽ മാ​സ​ക് ധ​രി​ക്കാ​ത്തതിന് പി​ടി​യി​ലാ​യ​ത് 659 പേ​ർ
Thursday, June 10, 2021 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: രോ​ഗ​വ്യാ​പ​നം കൂ​ടി​യി​ട്ടും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്നു. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന ഇ​ത്ത​ര​മാ​ളു​ക​ളാ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രോ​ഗം ത​ട​യു​ന്ന​തി​ന് മാ​സ​ക് ധ​രി​ക്ക​ണ​മെ​ന്ന​ത് നി​ർ​ബ​ന്ധ​വും നി​യ​മ​പ​ര​വു​മാ​ണെ​ങ്കി​ലും അ​തുപോ​ലും പാ​ലി​ക്കാ​ത്ത​വ​ർ നി​ര​വ​ധി​യാ​ണ്. ​പൊ​തു ഇ​ട​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന ഇ​ത്ത​ര​മാ​ളു​ക​ളു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്നു.
കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത - 659 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത -302 പേ​ർ​ക്കെ​തി​രെ​യും മ​റ്റ് കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ - 107 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. 7575 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. 9616 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. 216 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

8154 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 8154 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കി. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 1780 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും 18 നും 44 ​നും ഇ​ട​യി​ലു​ള്ള 3505 പേ​രും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 1850 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 517 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.