കുണ്ടറയിൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Friday, June 11, 2021 11:11 PM IST
കു​ണ്ട​റ: കോ​ൺ​ഗ്ര​സ് കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ധന വിലവർധനവിനെതിരേ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം പി.​സി.​വി​ഷ്ണു​നാ​ഥ്‌​ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ഡി​സിസി ജന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റണി ജോ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ബാ​ബു​രാ​ജ​ൻ, യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ കു​രി​പ്പ​ള്ളി സ​ലിം, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യ​ൻ, സി.​പി.​മ​ന്മ​ഥ​ൻ നാ​യ​ർ, വി.​ഓ​മ​ന​ക്കു​ട്ട​ൻ, വ​ർഗീ‌​സ് കു​ഞ്ഞു​മ്മ​ൻ, ദീ​പ​ക് ശ്രീ​ശൈ​ലം, ജി.​അ​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗം സു​ധാ ദേ​വി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, കു​ണ്ട​റ ഷാ​ജ​ഹാ​ൻ, റി​നു, റി​ജോ, വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.