വാ​ക്സി​നേ​ഷ​ൻ; തെ​ളി​വു​മാ​യി എ​ത്ത​ണ​മെ​ന്ന​ത് പാ​ലി​ക്കാ​നാ​വു​ന്നി​ല്ല
Sunday, June 13, 2021 12:38 AM IST
കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കു​ന്ന​തി​നാ​യി വാ​ക്സി​ന്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ൻ തെ​ളി​വു​മാ​യി എ​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കാ​നാ​വു​ന്നി​ല്ല. സാ​ധാ​ര​ണ​ക്കാ​രും നി​ര്‍​ധ​ന​രു​മാ​യ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​നി​യും വാ​ക്സി​ന്‍ ബു​ക്കിം​ഗി​നു ക​ഴി​യാ​തെ പ​ദ്ധ​തി​ക്ക് പു​റ​ത്തേ​ക്ക് പോ​വു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് ഒ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി കോ​വി​ന്‍ വെ​ബ് സൈ​റ്റി​ല്‍ പേ​രു ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും കു​ത്തി​വെ​പ്പി​നാ​വ​ശ്യ​മാ​യ തീ​യ​തി​യും സ​മ​യ​വും ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത​തി​ന്‍റെ രേ​ഖ​യു​മാ​യി എ​ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ മ​രു​ന്നു ല​ഭ്യ​മാ​ക്കു​ക​യു​ള്ളു.
എ​ന്നാ​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മു​ള്ള മൊ​ബൈ​ല്‍ ഫോ​ണോ കം​പ്യൂ​ട്ട​റോ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ല്‍ ക​യ​റി ത​ങ്ങ​ള്‍​ക്കി​ഷ്ട​പ്പെ​ട്ട സ്ഥ​ല​ത്ത് കു​ത്തി​വെ​യ്പി​നാ​യി ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.
എ​ന്നാ​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള സാ​ധാ​ര​ണ​ക്കാ​രും ദ​ളി​ത​രു​മാ​യി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും വാ​ക്സി​ന്‍ ല​ഭി​ക്കാ​തെ വ​ല​യു​ന്ന​ത്. ഇ​ക്കു​ട്ട​രി​ല്‍ പ​ല​രും മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലും മ​റ്റു​മാ​യി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ങ്കി​ലും പ​ക​ല്‍ പ​ല​പ്പോ​ഴും ബു​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കാ​ണി​ക്കാ​റി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​ര്‍​ക്ക് മ​രു​ന്ന് ബു​ക്ക് ചെ​യ്യാ​നാ​വു​ന്നി​ല്ല.
ആ​രെ​ങ്കി​ലും മി​ന​ക്കെ​ട്ട് വൈ​കു​നേ​ര​മോ മ​റ്റോ സൈ​റ്റി​ല്‍ പ​ര​തി​യാ​ലും അ​വ​സ​ര​ങ്ങ​ള്‍ വെ​ബ് സൈ​റ്റി​ല്‍ കാ​ണി​ക്കാ​ത്ത​തി​നാ​ല്‍ ക​ഴി​യു​ന്നു​മി​ല്ല. ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യ​ത്തോ​ടെ ചെ​യ്യാ​മെ​ന്നു വ​ച്ചാ​ല്‍ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ​ത്തി​ന്‍റെ പേ​രോ വാ​ക്സി​ന്‍റെ എ​ണ്ണ​മോ വെ​ബ് സൈ​റ്റി​ല്‍ കാ​ണി​ക്കു​ന്നു​മി​ല്ല.
ആ​ഴ്ച​ക​ളാ​യി കു​ത്തി​വെ​യ്പ്പി​നു വേ​ണ്ടി മ​രു​ന്ന് ബു​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ങ്കി​ലും ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വാ​ക്സി​നു​ക​ളു​ടെ എ​ണ്ണം കാ​ണി​ക്കു​ന്ന തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളേ​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നു വ​ച്ചാ​ല്‍ നാ​ല്‍​പ​തി​നും നാ​ല്‍​പ​ത്ത​ഞ്ചി​നും ഇ​ട​ക്കു​ള്ള​വ​ര്‍​ക്കു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നു​ള്ള അ​റി​യി​പ്പു​മെ​ത്തും.
ഇ​നി നേ​രി​ട്ട് ചെ​ന്നെ​ടു​ക്കാ​മെ​ന്നു ക​രു​തി​യാ​ല്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത​തി​നാ​ല്‍ അ​തി​നും ക​ഴി​യു​ന്നി​ല്ല. ഇ​തോ​ടെ നാ​ല്‍​പ​ത്ത​ഞ്ചി​നു മു​ക​ളി​ലു​ള്ള സാ​ധാ​ര​ണ​ക്കാ​ര്‍ വാ​ക്സി​ന്‍ ബു​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്. അ​ടി​യ​ന്തി​ര​മാ​യി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്തു ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.