കാ​ഷ്യു​ബോ​ർ​ഡ്‌ രൂ​പീ​ക​രി​ക്ക​ണം: കെ​റ്റി​യു​സി -എം
Sunday, June 13, 2021 12:40 AM IST
കൊ​ട്ടാ​ര​ക്ക​ര: ക​ശു​വ​ണ്ടി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ഷ്യു​ബോ​ർ​ഡ്‌ കൊ​ല്ല​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​റ്റി​യു​സി -എം ​കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ശു​വ​ണ്ടി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​വാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ് എ​ന്ന ധ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യെ സ്വ​ഗ​തം ചെ​യ്യു​ന്നു.
കാ​ഷ്യു​ബോ​ർ​ഡ് ജി​ല്ല​യി​ൽ കൊ​ണ്ടു​വ​രൂ​വാ​ൻ താ​ല്പ​ര്യം കാ​ണി​ക്കാ​ത്ത പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വ​നം കൊ​ള്ള​യു​ടെ മ​റ​വി​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​കൂ​ട്ടി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫ് നീ​ക്ക​ത്തെ ജ​ന​ങ്ങ​ളൂ​ടെ മു​മ്പി​ൽ തു​റ​ന്നു കാ​ണി​ക്കു​മെ​ന്നും ഇ​തു കാ​ട്ടി സ​ർ​ക്കാ​രി​നെ പേ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി.
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് കൊ​ണ്ട് വ​ന്ന തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ പ​രി​ഷ്കാ​രി​ക്കാ​ൻ ഉ​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ക്കു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കെ​റ്റി​യു​സി-എം ​നി​യോ​ജ​ക മ​ണ്ഡ​ല പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ കൊ​ട്ടാ​ര​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി​ന്ദ്ര​ൻ​പി​ള്ള ഉ​ൽ​ഘാ​ട​നം ചെ​യ്തു. അ​ജു​വ​ർ​ഗി​സ്, മാ​ത്യു​സാം, സ​ന്തോ​ഷ്‌ കോ​ടി​യാ​ട്ട്, ന​ടേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.