ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണം ന​ട​ന്നു
Wednesday, June 16, 2021 10:38 PM IST
ച​വ​റ : ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​വും പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. സേ​വാ യൂ​ണി​യ​ൻ കൊ​ല്ലം ജി​ല്ല ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്.​
ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടാണ് ഇ​ന്ന​ലെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ്രാ​ദേ​ശി​ക​മാ​യി വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക , ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​ന ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക , പൊ​തു ഗ​താ​ഗ​ത സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക , ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മ​ഗ്ര​മാ​യ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് സേ​വാ യൂ​ണി​യ​ന്റെ നേ​തൃത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത് . ച​വ​റ​യി​ൽ ന​ട​ന്ന ദി​നാ​ച​ര​ണ​വും പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ​യും സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷ ബോ​ർ​ഡ്‌ അം​ഗം ജോ​സ് വി​മ​ൽ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.