എ​ക്‌​സൈ​സ്-​പോ​ലീ​സ് റെ​യ്ഡ്: 125 ലി​റ്റ​ർ കോ​ട പി​ടി​ച്ചെ​ടു​ത്തു
Wednesday, June 16, 2021 11:12 PM IST
ചാ​ത്ത​ന്നൂ​ർ: പോ​ലീ​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 125 ലി​റ്റ​ർ കോ​ട​യും ഹൈ ​ടെ​ക് വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ​ര​വൂ​ർ കു​ന​യി​ൽ മു​രു​ക​ന്‍റെ വീ​ട്ടി​ൽ അ​ടു​പ്പ് പു​ക​യു​ന്ന​ത് ചാ​രാ​യം വാ​റ്റു​ന്ന​തി​നു​വേ​ണ്ടി മാ​ത്രം. വാ​റ്റ് ചാ​രാ​യ ത്തി​ന്‍റെ ല​ഭ്യ​ത കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും എ​ക്സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ വീ​ട്ടി​ൽ വ​ൻ​തോ​തി​ൽ കോ​ട സൂ​ക്ഷി​ച്ച് ചാ​രാ​യം വാ​റ്റാ​ൻ ഒ​രു​ക്കി​യി​രു​ന്ന ഗ്യാ​സ് അ​ടു​പ്പ് 125 ലി​റ്റ​ർ​കോ​ട എ​ന്നി​വ പി​ടി​കൂ​ടി ഗോ​ത​മ്പും ശ​ർ​ക്ക​ര ന​വ​സാ​രം ബാ​റ്റ​റി മ​റ്റു മാ​ര​ക വി​ഷാം​ശ​ങ്ങ​ൾ ഉ​ള്ള കോ​ട​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

വീ​ട്ടു​ട​മ​സ്ഥ​ൻ ബാ​ബു എ​ന്ന് വി​ളി​ക്കു​ന്ന മു​രു​ക​നെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. റെ​യ്ഡി​ൽ പോ​ലീ​സ് സി ​ഐ സ​ജി​ത്ത് ഖാ​ൻ, എ​സ് ഐ ​വി​ജി​ത്ത് കെ ​നാ​യ​ർ, സ്പെ​ഷൽ ബ്ര​ഞ്ച് എ​സ്ഐ. ഗോ​പ​കു​മാ​ർ, എഎ​സ്ഐ. ഹ​രി സോ​മ​ൻ, എ​ക്സൈ​സ് പ്ര​വീ​ൻ​ടി ഓ​ഫീ​സ​ർ എ​സ് നി​ഷാ​ദ്, ആ​ർ ജി ​വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ്യോ​തി. ടി.​ആ​ർ., അ​നീ​ഷ് എ​സ് ആ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.