മൈ​ല​ക്കാ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ ക​ത്തി​ക്കു​ത്തേ​റ്റ് മ​രി​ച്ചു
Friday, June 18, 2021 1:15 AM IST
ചാ​ത്ത​ന്നൂ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​മ​റാ​യ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ചാ​ത്ത​ന്നൂ​ർ മൈ​ല​ക്കാ​ട് സ്വ​ദേ​ശി സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ആ​ഫ്രി​ക്ക​ക്കാ​ര​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ചു. ഇ​ത്തി​ക്ക​ര സീ​താ​ഭ​വ​നി​ൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ൻ പി​ള്ള​യു​ടെ​യും സീ​ത​മ്മ​യു​ടെ​യും മ​ക​ൻ സ​ന​ലാ (38)ണ് ​മ​രി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൽ​അ​ഹ്സാ​യാ​ൽ ജ​ബ​ൽ ഷോ​യ്ക്ക​ടു​ത്ത് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ൽ​മ​റാ​യ് ക​മ്പ​നി​യി​ലെ പാ​ൽ വി​ത​ര​ണ വാ​നി​ലെ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു സ​ന​ൽ. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നാ​ണ് സ​ന​ലി​നെ ആ​ക്ര​മി​ച്ച​ത്. അ​ക്ര​മി​യെ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി. ഒ​ന്പ​ത് വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സ​ന​ൽ .ഒ​ന്ന​ര വ​ർ​ഷം മു​മ്പ് നാ​ട്ടി​ൽ വ​ന്നി​ട്ട് മ​ട​ങ്ങി പോ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​രി: സീ​ന. വി​വ​ര​മ​റി​ഞ്ഞ് ജി​ദ്ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം നടക്കു​ന്നു.