പെ​ട്രോ​ൾ പ​മ്പു​ക​ൾക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധിച്ചു
Sunday, June 20, 2021 11:18 PM IST
ച​വ​റ: പെ​ട്രോ​ൾ വാ​ങ്ങാ​ൻ 1000 കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ഷി കു​പ്പി​ക​ളു​മാ​യി ക്യു ​നി​ൽ​ക്കു​ന്നു എ​ന്ന ആ​ശ​യ​ത്തി​ൽ എ​സ്എ​സ്എ​ഫ് ച​വ​റ ഡി​വി​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളു​ടെ മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ൾ, ഡീ​സ​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​ഹി​ൻ​ഷ ജൗ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ എ​സ് വൈ​എ​സ് ച​വ​റ സോ​ൺ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് മ​ന്നാ​നി, എ​സ്എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ കൊ​ട്ടു​കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വി​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ദി​ർ​ഷ മു​കു​ന്ദ​പു​രം, സെ​ക്ര​ട്ട​റി​മാ​രാ​യ റൗ​ഫ് അ​ഹ്‌​സ​നി, അ​ന​സ് പു​ത്ത​ൻ​ച​ന്ത, അ​മീ​ൻ ശ​ങ്ക​ര​മം​ഗ​ലം, ഷ​ഹീ​ർ, അ​സ്‌​ലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര സെ​ക്ട​ർ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും പ്ര​തി​ഷേ​ധം ന​ട​ന്നു.
കൊ​ട്ടാ​ര​ക്ക​ര:​കേ​ര​ളാ കോ​ൺ​ഗ്ര​സ്‌ -ബി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ പു​ത്തൂ​ർ പോ​സ്റ്റ്‌ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
സ​മ​രം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ത്തൂ​ർ സ​ന​ൽ അ​ധ്യ​ക്ഷ​ൻ ആ​യി. യോ​ഗ​ത്തി​ൽ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്, കെ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പെ​രും​കു​ളം രാ​ജീ​വ്‌, ശ​ശി​ധ​ര​ൻ പി​ള്ള, പെ​രും​കു​ളം സു​രേ​ഷ്, ഓം​കാ​ർ, ഷീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .