യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ലം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം പോ​ലീ​സ് പി​ടി​യി​ൽ
Monday, June 21, 2021 11:22 PM IST
കു​ണ്ട​റ: കു​മ്പ​ളം സ്വ​ദേ​ശി സ​ലിം​സ​ജി​യെ(26) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ലം​ഗ കൊ​ട്ടേ​ഷ​ൻ സം​ഘ​ത്തെ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കൊ​ല്ലം ഓ​ല​യി​ൽ സോ​ണി ഡ​യ​ലി ൽ ​സോ​ണി വൈ ​റ്റ സ് (23), ​തൃ​ക്ക​ട​വൂ​ർ മ​തി​ലി​ൽ പി​ഡ​ബ്ല്യു​ഡി പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ മെ​ൽ​വി​ൻ (30), ഇ​ര​വി​പു​രം മു​ണ്ട​ക്ക​ൽ ക​ള​രി കാ​വി​ന് സ​മീ​പം ആ​ർ എ​സ് വി​ല്ല​യി​ൽ ജാ ​ക്സ​ൺ(29), മ​തി​ലി​ൽ ചി​റ​ക്ക​ര കൃ​പാ​ല​യ ത്തി​ൽ ഐ​സ​ക്ക് yഡി​ക്സ​ൺ (21) എ​ന്നി​വ​രെ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.
ഇ​ര​വി​പു​ര​ത്തു ഒ​ളി​വി​ൽ താ​മ​സി​ച്ച സം​ഘ​ത്തെ വീ​ടു​വ​ള​ഞ്ഞ് സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​ക​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 17ന് ​രാ​ത്രി കൊ​ല്ല​ത്ത് സു​ഹൃ​ത്തി​ന്റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ സ​ലിം സ​ജി​യും സോ​ണി വൈ ​റ്റ സും ​ത​മ്മി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ​വ​ഴ​ക്കു​ണ്ടാ​യി.
തു​ട​ർ​ന്ന് ബൈ​ക്കി​ൽ കു​മ്പ​ള​ത്തെ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ​ലീം സ​ജി​യേ യും​സു​ഹൃ​ത്ത് ശ്രു​തി ൻ ​രാ​ജി​നെ​യും ക​ട​വൂ​ർ മ​തി​ലി​ൽ ഭാ​ഗ​ത്ത് വെ​ച്ച് പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന സോ​ണി​യും സം​ഘ​വും ത​ട​ഞ്ഞു​നി​ർ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി ച്ചെ ​ന്നാ​ണ് കേ​സ്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പ്ര​ധാ​ന തൊ​ഴി​ൽ കൊ​ട്ടേ​ഷ​ൻ ആ​ണെ​ന്നും ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​മാ​ന​മാ​യ ത​ര​ത്തി​ൽ ഒ​ട്ടേ​റെ ആ​ക്ര​മ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.