കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് കാ​ഷ് അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Friday, July 23, 2021 10:34 PM IST
കൊല്ലം: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ നി​ന്നും കാ​ഷ് അ​വാ​ര്‍​ഡി​ന് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ന്‍​പ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 2020-21 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​വ​ര്‍​ക്കും 2019-2020 ലെ ​ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പ്രഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് പ​രീ​ക്ഷ​ക​ളി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​വ​ര്‍​ക്കു​മാ​ണ് അ​വാ​ര്‍​ഡ്.
വെ​ള്ള പേ​പ്പ​റി​ല്‍ എ​ഴു​തി ത​യാ​റാ​ക്കി​യ ക്ഷേ​മ​നി​ധി അം​ഗ​ത്തി​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ, മാ​ര്‍​ക്ക്‌​ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, അ​പേ​ക്ഷ​ക​ന്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന​തി​ന് എ​സ്എ​സ്എ​ല്‍സി ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ്, ​റേ​ഷ​ന്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം ചീ​ഫ് എ​ക്‌​സി​ക്യു​ട്ടി​വ് ഓ​ഫീ​സ​ര്‍, ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി ആ​ശ്വാ​സ ക്ഷേ​മ​നി​ധി ബോ​ര്‍​ഡ്, മു​ണ്ട​യ്ക്ക​ല്‍ വെ​സ്റ്റ്, കൊ​ല്ലം-691001 വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ [email protected] ഇ ​മെ​യി​ലി​ലോ അ​യ​ക്ക​ണം. ഫോ​ണ്‍-04742743469.