ക്ഷ​യ​രോ​ഗ നി​ർ​ണ​യ​ത്തി​ന് ആ​ധു​നി​ക മെ​ഷീ​ൻ: ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, July 23, 2021 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ക്ഷ​യ​രോ​ഗ നി​ർ​ണയ​ത്തി​നു​ള്ള അ​ത്യാ​ധു​നി​ക മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​ർ​വഹി​ക്കും. ഇ​തോ​ടൊ​പ്പം ഡെ​ന്‍റ​ൽ എ​ക്സ് -റേ ​യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.
ക്ഷ​യ​രോ​ഗ നി​ർ​യ​ത്തി​നു​ള്ള ഏ​റ്റ​വും ആ​ധു​നി​ക മെ​ഷീ​നാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.​ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​തു​പ​യോ​ഗി​ച്ച് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നും അ​തു​വ​ഴി ചി​കി​ൽ​സ എ​ളു​പ്പ​ത്തി​ലാ​ക്കാ​നും ക​ഴി​യും. ജി​ല്ല​യി​ൽ ഈ ​മെ​ഷീ​ൻ ഇ​പ്പോ​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മാ​ത്ര​മേ​യു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​ആ​ർ.​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

കരുനാഗപ്പള്ളിയിൽ
ധർണ സംഘടിപ്പിച്ചു

ക​രു​നാ​ഗ​പ്പ​ള്ളി : പ്രോ​വി​ഡ​ണ്ട് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്കു​ക, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ന് ഇ​പി​എ​ഫ് അം​ഗീ​കാ​രം ല​ഭ്യ​മാ​ക്കി നി​കു​തി​യി​ള​വ് ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള ബാ​ങ്കി​ന്‍റെ വ​ള്ളി​കാ​വ് ബ്രാ​ഞ്ചി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ​രം സി ​ഐ ടി ​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ ​അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സി ​ലോ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ, മി​നി​കു​മാ​രി, ഹ​രി​കു​മാ​ർ, ജോ​സ്, ഷാ​ജി എ​ന്നി​വ​ർ പ്രസംഗിച്ചു.