പു​ളി​യ​റ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Friday, July 23, 2021 10:34 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് എ​ച്ച്എ​സ്.​വാ​ർ​ഡി​ലെ പു​ളി​യ​റ മൂ​ർ​ത്തി​ക്കാ​വ് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പു​ളി​യ​റ കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​ന്ന് ഉ​ച്ച​യകഴിഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. പ്ര​ദേ​ശ​ത്തെ അ​റു​പ​ത് വീ​ടു​ക​ൾ​ക്ക് കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
പ​ഞ്ചാ​യ​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ ഇ​വി​ടെ വേ​ന​ൽ​ക്കാ​ലം തു​ട​ങ്ങും മു​ൻ​പേ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കും. വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ക​ജാ​തി​ക്കാ​രു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്. ക​രി​ങ്ക​ല്ല് നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് കി​ണ​റ് കു​ത്തി വെ​ള്ളം ക​ണ്ടെ​ത്തു​ന്ന​തും പ്ര​യാ​സ​മാ​ണ്. പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന എ​സ്.​പു​ഷ്പാ​ന​ന്ദ​ൻ മു​ൻ​ക​യ്യെ​ടു​ത്ത് അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. പു​ളി​യ​റ കു​ള​ത്തി​ലാ​ണ് കി​ണ​റും പ​മ്പ് ഹൗ​സും ഒ​രു​ക്കി​യ​ത്.​ പ്ര​ദേ​ശ​വാ​സി​യാ​യ മൂ​ർ​ത്തി​വി​ള വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​ർ സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ വ​സ്തു​വി​ലാ​ണ് ടാ​ങ്ക് സ്ഥാ​പി​ച്ച​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​നാ​യി​രു​ന്നു നി​ർ​മ്മാ​ണ ചു​മ​ത​ല.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​മ​ലാ​ൽ, എ​ഴു​കോ​ൺ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​പു​ഷ്പാ​ന​ന്ദ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എ​ച്ച്.​ക​ന​ക​ദാ​സ്, അ​മ്പ​ല​ക്ക​ര കെ ​സു​രേ​ഷ് കു​മാ​ർ, ഗ്രാ​മ​പ ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ധ​ർ​മ്മ, ര​ഞ്ജി​നി അ​ജ​യ​ൻ, അ​സി.​എ​ക്സി.​എ​ൻ​ജി​നീ​യ​ർ പി. ​സോ​ണി​യ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ബോ​സ്.​ആ​ർ, എ​ഴു​കോ​ൺ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പു കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.