ലോ​റി ഡ്രൈ​വ​റു​ടെ മ​ര​ണം; അ​നേ്വഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി
Friday, July 23, 2021 11:46 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ -ആ​യൂ​ര്‍ പാ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ട ശേ​ഷം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. കേ​ര​ള​പു​രം അ​രു​ണ്‍ നി​വാ​സി​ല്‍ അ​ജ​യ​ന്‍​പി​ള്ള​യു​ടെ കൊ​ല​പ​ത​ക​ത്തി​ലാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മ​ക്കി​യ​ത്. അ​ഞ്ച​ല്‍ ആ​യൂ​ര്‍ മേ​ഖ​ല​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​വ​ര്‍​ച്ച​ക്കി​ടെ ചെ​റു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യു​ള്ള ആ​ക്ര​മ​ണ​മാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ച​ട​യ​മം​ഗ​ലം പോ​ലീ​സ്.
ലോ​റി​യു​മാ​യി സ്ഥി​ര​മാ​യി ച​ര​ക്ക് ക​യ​റ്റാ​ന്‍ പോ​കു​ന്ന അ​ജ​യ​ന്‍ പി​ള്ള ഈ ​ഭാ​ഗ​ത്താ​ണ് മി​ക്ക​വാ​റും വി​ശ്ര​മി​ക്കാ​റു​ള്ള​ത്. രാ​ത്രി​യി​ല്‍ ഇ​വി​ടെ വി​ശ്ര​മി​ച്ച ശേ​ഷം ലോ​റി​യു​മാ​യി രാ​വി​ലെ ച​ര​ക്ക് എ​ടു​ക്കാ​ന്‍ പോ​കു​ന്ന​താ​ണ് രീ​തി. ഇ​ത് മ​ന​സി​ലാ​ക്കി​യ ആ​രെ​ങ്കി​ലും ആ​കാം കൊ​ല​ക്ക് പി​ന്നി​ല്‍ എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം അ​ജ​യ​ന്‍​പി​ള്ള ച​ര​ക്ക് എ​ടു​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ തു​ക ന​ഷ്ടമാ​യി​ട്ടി​ല്ല എ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ജ​യ​ന്‍ പി​ള്ള​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ എ​ല്ലാം പു​റ​ത്ത് ഇ​ട്ടി​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ തു​ക ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ ആ​യ​തോ​ടെ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​ര്‍ അ​ജ​യ​ന്‍​പി​ള്ള​യെ ആ​ക്ര​മി​ച്ച ശേ​ഷം ക​ട​ന്നു​ക​ളു​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​നു​മാ​നം.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍കോ​ളു​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ജ​യ​ന്‍ പി​ള്ള​യു​ടെ ഇ​ട​ത് തു​ട​യി​ല്‍ മാ​ത്രം മൂ​ന്നി​ല​ധി​കം കു​ത്തു​ക​ള്‍ ഏ​റ്റി​ട്ടു​ണ്ട്. പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ട്. ഒ​ന്നി​ല​ധി​കം ആ​ളു​ക​ള്‍ കൊ​ല​യ്ക്ക് പി​ന്നി​ലു​ണ്ടെന്നു ക​രു​തു​ന്ന പോ​ലീ​സ് വൈ​കാ​തെ ത​ന്നെ കേ​സി​ല്‍ തു​മ്പു​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ്. സം​ഭ​വ​ദി​വ​സം രാ​ത്രി ബൈ​ക്കി​ല്‍ ചി​ല​ര്‍ പ്ര​ദേ​ശ​ത്ത് ക​റ​ങ്ങി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​തി​നാ​ല്‍ ഈ ​രീ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ച​ട​യ​മം​ഗ​ലം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​എ​സ് പ്ര​ദീ​പ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.