റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Saturday, July 24, 2021 11:21 PM IST
ച​വ​റ : റോ​ട്ട​റി ക്ല​ബ് ഓ​ഫ് ച​വ​റ മി​ന​റ​ൽ കോ​സ്റ്റി​ന്‍റെ 2021-22 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ പ്ര​സി​ഡ​ന്‍റ് പൊ​ന്മ​ന നി​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​മ​ത​ല​യേ​റ്റു. പ്ര​സി​ഡ​ന്‍റ് ഓ​സി ബി​നോ​യ് ഫെ​റി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ നോ​മി​നി ഡോ. ​ജി.​സു​മി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ താ​രം ബാ​ലാ​ജി മു​ഖ്യാ​തി​ഥി​യാ​യി. സ​ർ​വീ​സ് പ്രോ​ജ​ക്ട് ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി നി​ർ​വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ അ​നി​യ​ൻ കു​റി​ച്ചി​യി​ൽ, ഗോ​പ​കു​മാ​ർ ലോ​ജി​ക്, സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ, കെ ​കെ അ​നി​ൽ​കു​മാ​ർ, പ​ത്മ​നാ​ഭ​പി​ള്ള, എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ, വി ​വേ​ണു​ഗോ​പാ​ൽ, ആ​ർ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ർ​വീ​സ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ, 100 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ കി​റ്റ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും വെ​യി​റ്റിം​ഗ് ഷെ​ഡ്, ട്രാ​ഫി​ക് മി​റ​ർ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.