പൂ​ത​ക്കു​ള​ത്ത് യു​വ​മോ​ർ​ച്ച മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍റെ കോ​ലം ക​ത്തി​ച്ചു
Sunday, July 25, 2021 10:30 PM IST
ചാ​ത്ത​ന്നൂ​ർ: പീ​ഡ​ന കേ​സി​ലെ പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ.​കെ. ശ​ശി​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യു​വ​മോ​ർ​ച്ച പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത്‌ സ​മി​തി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി.
പ​രി​പാ​ടി ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പു​ത്ത​ൻ​ക്കു​ളം അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് രാ​മ​ൻ വേ​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ഥു​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ൻ അ​യോ​ധ്യ, വ​നി​താ കോ​ഡി​നേ​റ്റ​ർ ജ്യോ​തി​ക ജെ ​സിം​ഗ്, വി​ഷ്ണു ക​ല​യ്ക്കോ​ട്, ഗ​ണേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു.

വാ​ക്സി​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി

കൊ​ല്ലം : മു​ണ്ട​യ്ക്ക​ൽ യു​പി​എ​ച്ച്എ​സി​യി​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ഡി​വി​ഷ​നി​ൽ ഉ​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ ടോ​ക്ക​ണ്‍ ല​ഭി​ച്ച​വ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് പ​രാ​തി.
രാ​വി​ലെ​ഏ​ഴി​ന് എ​ത്തി ടോ​ക്ക​ണെ​ടു​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ കാ​ത്തി​രു​ന്ന​വ​ർ​ക്ക് ആ​ണ് ഈ ​അ​വ​സ്ഥ. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ഇ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ​യും വാ​ക്സി​ൻ ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ട ിവ​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ലെ രോ​ഗ​വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും മൂ​ന്നാം ത​രം​ഗ​മു​ന്ന​റി​യി​പ്പി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നും എ​ത്ര​യും വേ​ഗ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.